24.9 C
Kottayam
Friday, October 18, 2024

ലൈം​ഗികാതിക്രമം,സ്ത്രീകളോട് മോശം പെരുമാറ്റം; നടൻ ജോൺ വിജയ്ക്കെതിരെ സ്ക്രീൻഷോട്ടുകൾ പുറത്ത്

Must read

ചെന്നൈ:സ്ത്രീകളോട് മോശമായി പെരുമാറുകയും ലൈം​ഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന ആരോപണത്തിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് നടൻ ജോൺ വിജയ് കുരുക്കിൽ. ജോൺ വിജയ്ക്കെതിരെ ഏതാനും സ്ത്രീകൾ നൽകിയ പരാതികളുടെ സ്ക്രീൻഷോട്ടുകൾ ​ഗായിക ചിന്മയി പുറത്തുവിട്ടു. ഏതാനും ദിവസങ്ങൾക്കുമുൻപ് അഭിമുഖമെടുക്കാൻ ചെന്ന് കാത്തിരിക്കവേ തന്നോട് നടൻ മോശമായി പെരുമാറിയെന്ന് ഒരു മാധ്യമപ്രവർത്തക സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞതിന് പിന്നാലെയാണിപ്പോൾ ചിന്മയി സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്.

ജോലി സ്ഥലത്തും പബ്ബുകളിലും റെസ്റ്റോറന്റുകളിലുംവെച്ച് ജോൺ വിജയ് സ്ത്രീകളെ മോശമായ രീതിയിൽ നോക്കുകയും അവരിൽ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തു എന്നാണ് ചിന്മയി പുറത്തുവിട്ട സ്ക്രീൻഷോട്ടുകളിലെ ഉള്ളടക്കം സൂചിപ്പിക്കുന്നത്. അഭിമുഖത്തിന് ചെന്നപ്പോൾ എല്ലാവരുടേയും മുന്നിൽവെച്ച് ഇടുപ്പിൽ സ്പര്‍ശിച്ചുവെന്നും ആ ഷോയുടേത് ഒരു വനിതാ സംവിധായികയായിരുന്നെന്നും അവർപോലും നടന്റെ ഈ പ്രവൃത്തി നോക്കിനിന്നു എന്ന ഒരു മാധ്യമപ്രവർത്തകയുടെ പരാതിയും ഇതിലുണ്ട്.

“ഈ മനുഷ്യൻ പൊതുജനങ്ങൾക്കും ഒരു ശല്യമാണ്. ഇയാൾ ചെന്നൈയിലെ ക്ലബുകളിലേയും പബ്ബുകളിലേയും സ്ഥിരസന്ദർശകനാണ്. ആ സ്ഥലം ഇയാളെപ്പോലെ ചെകുത്താന്മാരെക്കൊണ്ട് നിറഞ്ഞതാണ്. നോ എന്ന വാക്കിന്റെ അർത്ഥം ഇയാൾക്ക് മനസിലാവില്ല. ക്ലബിന്റെ ഓരോ മൂലയിലും സ്മോക്കിങ് സോണിലോ എവിടെ പോയാലും ഇയാൾ പിന്നാലെയുണ്ടാവും. ഒരിക്കൽ ശല്യം സഹിക്കവയ്യാതെ ഞാൻ ക്ലബിലെ ബൗൺസർമാരെ സഹായത്തിനുവിളിച്ചു.” ചിന്മയി പോസ്റ്റ് ചെയ്ത ഒരു സ്ക്രീൻഷോട്ടിലെ ഉള്ളടക്കം ഇങ്ങനെ.

ഇതാദ്യമായല്ല ജോൺ വിജയ് ഇത്തരം ആരോപണങ്ങൾ നേരിടുന്നത്. മീ ടൂ മൂവ്മെന്റ് കത്തിനിൽക്കുന്ന സമയത്ത് ഒരു വീഡിയോ ജോക്കി ഉൾപ്പെടെ നിരവധി സ്ത്രീകൾ നടനെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ച് രം​ഗത്തെത്തിയിരുന്നു. തുടർന്ന് 2018-ൽ ജോൺ വിജയ് മാപ്പപേക്ഷിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു.

“ഹൃദയം തുറന്നുസംസാരിക്കുന്ന സുതാര്യനായ വ്യക്തിയാണ് ഞാൻ. ഏതെങ്കിലും ഉദ്ദേശത്തോടെയോ ഗൂഢലക്ഷ്യത്തോടെയോ അല്ല ഞാൻ പ്രവർത്തിക്കാറ്. ചില സമയങ്ങളിൽ എൻ്റെ തമാശകൾ എല്ലാവർക്കും തമാശയല്ലെന്ന് തോന്നാറുണ്ടെന്ന് മനസിലാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കപ്പെട്ട സംഭവങ്ങളേക്കുറിച്ച് ശരിക്ക് ഓർമയില്ല. ഞാൻ ഈ ആളുകളെയൊന്നും കണ്ടിട്ടില്ല. തമാശയും രസകരവുമാണെന്ന് ഞാൻ കരുതിയ എൻ്റെ അഭിപ്രായങ്ങൾ ആരെയെങ്കിലും ഏതെങ്കിലും സമയത്ത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, എൻ്റെ പെരുമാറ്റം എന്നെയും വൈകാരികമായി വേദനിപ്പിക്കുന്നുവെന്ന് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആരോട്, എപ്പോൾ എന്ത് പറയണം എന്നറിയാനുള്ള എൻ്റെ പാഠം ഇതായിരിക്കും. ഈ മീ ടൂ മൂവ്‌മെൻ്റിനെ ഞാൻ പൂർണ്ണമായും പിന്തുണയ്ക്കുന്നു. ഈ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടില്ലായിരുന്നെങ്കിൽ, ഈ ആവശ്യത്തിനായി ശബ്ദമുയർത്തുകയും ഈ പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ആദ്യ വ്യക്തികളിൽ ഒരാളായി ഞാൻ മാറുമായിരുന്നു” എന്നാണ് അന്ന് മാപ്പപേക്ഷിച്ചുകൊണ്ട് ജോൺ വിജയ് പറഞ്ഞത്.

ഈ വിവാദങ്ങൾ നിലനിൽക്കുമ്പോഴും ജോൺ വിജയ് സിനിമയിൽ സജീവമായി തുടർന്നിരുന്നു. ഓരം പോ, സാർപ്പട്ട പാരമ്പരൈ, സലാർ 1, ലൂസിഫർ തുടങ്ങിയവ അതിൽപ്പെടുന്നു. ദിലീപ് നായകനായ തങ്കമണിയാണ് മലയാളത്തിൽ ജോൺ വിജയ് വേഷമിട്ട് ഒടുവിൽ പുറത്തുവന്ന ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ ദ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാർ; പാകിസ്താനിൽ നിന്നും അത്യാധുനിക ആയുധങ്ങള്‍; ഏറ്റെടുത്തത് ബിഷ്‌ണോയി സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ്...

ക്രിപ്റ്റോ കറൻസിയിലും ഓൺലൈൻ ബെറ്റിങ്ങിലും തട്ടിപ്പ് ; നടി തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തു

ന്യൂഡൽഹി : ഓൺലൈൻ ബെറ്റിംഗ് കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് ഇഡി. നടിക്കെതിരായ അന്വേഷണം നടക്കുന്ന ക്രിപ്റ്റോ കറൻസി കേസിലായിരുന്നു ചോദ്യം ചെയ്യൽ. 5 മണിക്കൂറോളം സമയമാണ് ഇഡി...

Popular this week