24.9 C
Kottayam
Thursday, September 19, 2024

​വിവാഹത്തിന് മുമ്പേ താൻ ​ഗർഭിണി; ഒരുപാട് തീരുമാനങ്ങളെടുക്കേണ്ടി വന്നു; അമല പോൾ

Must read

കൊച്ചി:അമല പോളിന്റെ കരിയർ ​ഗ്രാഫും വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങളും സിനമിമാ ലോകത്ത് ചർച്ചയായതാണ്. തമിഴകത്ത് തിരക്കേറിയ നായിക നടിയായിരിക്കെയാണ് അമല സംവിധായകൻ എഎൽ വിജയെ വിവാഹം ചെയ്യുന്നത്. വിവാഹ മോചനത്തിന് ശേഷമാണ് നടി സിനിമകളിൽ വീണ്ടും സജീവമായത്. എന്നാൽ പിന്നീട് ചില പാളിച്ചകൾ താരത്തിന്റെ കരിയറിൽ വന്നു. വീണ്ടും ശക്തമായി സാന്നിധ്യമായി മാറുകയാണ് അമല പോൾ സിനിമാ രം​ഗത്ത്. ഇതിനി‌ടെ താരത്തിന്റെ വ്യക്തി ജീവിതത്തിലും മാറ്റങ്ങൾ സംഭവിച്ചു.

അടുത്തിടെയാണ് നടി അമ്മയായത്. ഇലൈ എന്നാണ് മകന് അമലയും ഭർത്താവും നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയുടെ വിവാഹം. വൈകാതെ താൻ ​ഗർഭിണിയാണെന്ന സന്തോഷ വാർത്തയും നടി ആരാധകരെ അറിയിച്ചു. വിവാഹത്തിന് മുമ്പേ താൻ ​ഗർഭിണിയായിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അമല പോൾ. കൈരളി ടിവിയോടാണ് പ്രതികരണം.

ആളുടെ (കുഞ്ഞിന്റെ) എൻട്രി തന്നെ മാസ് ആയിരുന്നു. പ്രതീക്ഷിക്കാതെയുള്ള എൻട്രിയായിരുന്നു. ഇതിപ്പോൾ എന്താണ് ചെയ്യുക, എന്ത് ചെയ്യണമെന്നറിയില്ല. ഞങ്ങൾ അന്ന് വിവാഹിതരല്ല. ഒരുപാട് തീരുമാനങ്ങൾ ഞങ്ങൾക്ക് എടുക്കേണ്ടി വന്നു. പക്ഷെ അത് സംഭവിക്കേണ്ടതായിരുന്നു. കുഞ്ഞുങ്ങളെ പ്ലാൻ ചെയ്യണെമന്ന് നമ്മൾ പറയുമെങ്കിലും അവർക്ക് വരാൻ സമയമായെന്ന് തോന്നുമ്പോൾ അവർ വരും.

ഇലൈയുടേത് അങ്ങനെയൊരു എൻട്രിയായിരുന്നു. ഞാൻ ഏറ്റവും കൂടുതൽ ഒരു മാറ്റം ആ​ഗ്രഹിച്ച സമയത്താണ് ഇലൈ വരുന്നത്. ഇതിനേക്കാൾ മനോഹരമായ മാറ്റം വേറെ എന്താണ്. എല്ലാ ദിവസവും എക്സൈറ്റിം​ഗ് ആയിരുന്നു. ആൾ വന്നു. ഇപ്പോൾ കുഞ്ഞായി തന്റെ ജീവിതമെന്നും അമല പോൾ വ്യക്തമാക്കി. അമ്മയായ ശേഷവും കരിയറിലെ തിരക്കുകളിലേക്ക് വന്നതിനെക്കുറിച്ചും അമല പോൾ സംസാരിച്ചു. എപ്പോഴും പോസിറ്റീവ് ആണെന്ന് പറയാൻ പറ്റില്ല.

കഴിഞ്ഞ ദിവസം കോളേജ് ഇവന്റ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എനിക്ക് വിഷമമായി. ആദ്യമായാണ് കുഞ്ഞിനടുത്ത് നിന്ന് അത്രയും സമയം മാറി നിന്നത്. ഭാ​ഗ്യത്തിന് ജ​ഗത്ത് ഉണ്ടായിരുന്നു. അത് കുഴപ്പമില്ലെന്ന് ജ​ഗത്ത് പറഞ്ഞു. നമ്മുടെ ലൈഫ് സ്റ്റെെലുമായി കുഞ്ഞും യൂസ്ഡ് ആകണമല്ലോ. ഇതാണ് റിയാലിറ്റി. സിനിമ പ്രധാനമാണ്. പ്രൊമോഷൻ ചെയ്യേണ്ടത് എന്റെ ഡ്യൂട്ടിയാണ്. ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിലും ചെയ്യാതിരുന്നാൽ കുറ്റബോധം തോന്നിയേനെ.

ഉറങ്ങാൻ പറ്റില്ല. എങ്ങനെയെങ്കിലും എന്നെ പുഷ് ചെയ്യും. ഒരു സിനിമയുണ്ടാകാൻ ഒത്തിരി പേരുടെ അധ്വാനമുണ്ട്. ആ സിനിമയിൽ വർക്ക് ചെയ്ത എല്ലാവരുടെയും വലിയ പ്രതീക്ഷയാണ് ആ സിനിമ. അതിലേക്ക് തന്റെ ബെസ്റ്റ് എനർജി കൊടുക്കാനാണ് ശ്രമിക്കുന്നതെന്ന് അമല പോൾ വ്യക്തമാക്കി. ലെവൽ ക്രോസ് ആണ് അമല പോളിന്റെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ തിരക്കുകളിലാണ് നടിയിപ്പോൾ. ആസിഫ് അലി, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ അമല പോളിനൊപ്പം പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ജൂലൈ 26 ന് സിനിമ റിലീസ് ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week