28.9 C
Kottayam
Monday, September 16, 2024

കുണ്ടന്നൂർ തേവര പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടു, യാത്രക്കാർ സഹകരിക്കണമെന്ന് ദേശീയപാതാ അതോറ്റിറ്റി

Must read

കൊച്ചി: കൊച്ചിയിലെ കുണ്ടന്നൂർ തേവര പാലം  അറ്റകുറ്റപ്പണിക്കായി അടച്ചിട്ടു. ഇന്നലെ രാത്രി അടച്ച പാലം ഇനി ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് ഗതാഗതത്തിനായി തുറന്നു കൊടുക്കുക. യാത്രക്കാർ സഹകരിക്കണമെന്ന് ദേശീയപാതാ അതോറ്റിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്. രണ്ട് തവണ നടത്താൻ നിശ്ചയിച്ചിട്ടും മഴ കാരണം മാറ്റി വെക്കേണ്ടി വന്ന അറ്റകുറ്റപ്പണിയാണ് ഇപ്പോൾ തുടങ്ങിയരിക്കുന്നത്.  കൂടുതൽ ഉറപ്പുള്ള സ്റ്റോൺ മാസ്റ്റിക് അസാൾട്ട് ടാറിങ്ങിലൂടെ നവീകരിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്.

കഴിഞ്ഞ മാസം ആദ്യവാരം റെഡിമിക്സ് ടാർ മിശ്രിതമിട്ട് മൂടിയ കുഴികളാണ് മഴയത്ത് വീണ്ടും അപകടം വിളിച്ചുവരുത്തുന്ന ദുരിതക്കുഴികളായത്.250 ബാഗ് ടാർ മിശ്രിതമാണ് അന്ന് ഉപയോഗിച്ചത്.  യന്ത്രസഹായത്തോടെ കൂടുതൽ ഉറപ്പോടെ കുഴിയടക്കാനാണ് ഗതാഗതം നിർത്തിവെച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. 

ദേശീയപാത 966 ബിയുടെ ഭാഗമാണ് 1.75 കിലോമീറ്ററുള്ള കുണ്ടന്നൂർ തേവര പാലം. പാലത്തിന് മുകളിൽ നിന്നും വെള്ളമിറങ്ങാനുള്ള ദ്വാരങ്ങൾ മൂടിപ്പോയതും അറ്റകുറ്റപ്പണികൾ കണ്ണിൽ പൊടിയിടൽ മാത്രമായതുമാണ് പാലത്തിന്റെ അവസ്ഥ മോശമാക്കിയത്.  ഇക്കുറിയെങ്കിലും പണി നന്നായാൽ മതിയെന്നും നടുവൊടിക്കുന്ന യാത്രയുടെ ദുരിതം അവസാനിച്ചാൽ മതിയെന്നും യാത്രക്കാർ പറയുന്നു. .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

Popular this week