24.5 C
Kottayam
Saturday, September 14, 2024

സ്റ്റുഡിയോയുടെ മറവിൽ കള്ളനോട്ടടി; ഉപയോഗിച്ചത് 50 രൂപയുടെ മുദ്രപത്രം, മീൻ വാങ്ങാനും ചെലവാക്കി

Must read

തൃശ്ശൂര്‍: മൂന്നുപീടികയിലെ മെഡിക്കല്‍ ഷോപ്പില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി വെമ്പനാട് കൊള്ളന്നൂര്‍ ജസ്റ്റിനെ (39)യാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ മൂന്നുപീടികയിലെ ജന്‍ ഔഷധിയില്‍നിന്ന് മരുന്ന് വാങ്ങിയ ശേഷം അഞ്ഞൂറ് രൂപ കൊടുത്തത്. നോട്ടില്‍ സംശയംതോന്നിയ കടയുടമ ഇയാളെ അപ്പോള്‍ തന്നെ ചോദ്യം ചെയ്തെങ്കിലും ഈ നോട്ട് മാറിയില്ലെങ്കില്‍ തന്റെ ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് മൊബൈല്‍ നമ്പര്‍ നല്‍കി സ്ഥലം വിടുകയായിരുന്നു.

പിന്നീട്‌ നോട്ട് വ്യാജനാണെന്ന് മനസ്സിലാക്കിയ കടയുടമ ഫോണില്‍ വിളിച്ചെങ്കിലും നമ്പര്‍ നിലവിലില്ലായിരുന്നു, കടയുടമ പോലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് നടത്തിയയാള്‍ പിടിയിലായത്. സ്ഥലത്തെ സി.സി.ടി.വി. പരിശോധിച്ചാണ് പോലീസ് ജസ്റ്റിന്‍ വന്ന കാര്‍ കണ്ടെത്തുകയും കാറിന്റെ നമ്പര്‍ ഉപയോഗിച്ച് ആളെ കണ്ടെത്തുകയുമായിരുന്നു. പാവറട്ടി പാങ്ങില്‍ ഡിസൈനിങ് സ്റ്റുഡിയോ നടത്തുന്നയാളാണ് ജസ്റ്റിന്‍, സ്റ്റുഡിയോയില്‍നിന്ന് നോട്ട് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറും പ്രിന്ററും മറ്റ് സാമഗ്രികളുമടക്കം കയ്പമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

50രൂപയുടെ മുദ്രപത്രത്തിലാണ് ഇയാള്‍ നോട്ട് പ്രിന്റ് ചെയ്തിരുന്നത്, ഇത്തരത്തില്‍ പ്രിന്റ് ചെയ്തിരുന്ന 12 അഞ്ഞൂറ് രൂപ നോട്ടുകളും സ്റ്റുഡിയോയില്‍നിന്ന് പോലീസ് കണ്ടെത്തി. ആറ് മാസത്തോളമായി ഇയാള്‍ ഇത്തരത്തില്‍ നോട്ടുകള്‍ പ്രിന്റ് ചെയ്തെടുക്കുന്നുണ്ടെന്നും മീന്‍ വാങ്ങാനും മറ്റ് സ്വന്തം ആവശ്യങ്ങള്‍ക്കുമായാണ് ഇയാള്‍ നോട്ട് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മകൾ മയക്കുമരുന്നുകേസില്‍ ഡൽഹി പോലീസിന്റെ കസ്റ്റഡിയില്‍’ അൻവർ സാദത്ത് എംഎൽഎയെ കബളിപ്പിച്ച് പണംതട്ടാൻ ശ്രമം

കൊച്ചി: ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെയും കുടുംബത്തേയും വ്യാജ സന്ദേശം നല്‍കി കബളിപ്പിക്കാന്‍ ശ്രമം. ഡല്‍ഹിയില്‍ പഠിക്കുന്ന അന്‍വര്‍ സാദത്തിന്റെ മകള്‍ പോലീസ് കസ്റ്റഡിയിലാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു സന്ദേശമെത്തിയത്. എംഎല്‍എയുടെ ഭാര്യയുടെ ഫോണിലേക്കാണ് സന്ദേശം...

അരവിന്ദ് കെജ്‍രിവാൾ ജയിൽ മോചിതൻ; എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ അഴിമതി കേസിൽ തീഹാര്‍ ജയിലിൽ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ ജയിൽമോചിതനായി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് മോചനം സാധ്യമായിരിക്കുന്നത്. തീഹാര്‍ ജയിലിന് പുറത്ത്...

കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഉത്തരവ്, വിവാദം; പിന്നാലെ ഇടപെട്ട് മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തിൽ. ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകി.അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട...

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡൽഹി:സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ...

സുഭദ്ര കൊലപാതകം: ഒളിവിൽ പോയ പ്രതികളെ പിടിച്ച് പൊലീസ്; അറസ്റ്റ് മണിപ്പാലിൽ നിന്ന്

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവർ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭ​ദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കായിരുന്നു...

Popular this week