30.5 C
Kottayam
Friday, October 18, 2024

കൊങ്കണിലെ മണ്ണിടിച്ചിൽ: നിയന്ത്രണം തുടരുന്നു; പല തീവണ്ടികളും വൈകും

Must read

മുംബൈ: കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചില തീവണ്ടികള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയുംചെയ്തു. രത്‌നഗിരിയിലെ ദിവാന്‍ഖാവതി-വിന്‍ഹെരെ സെക്ഷനില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ജൂലായ് 16-ന് റദ്ദാക്കിയ തീവണ്ടികള്‍:

11003 ദാദര്‍-സാവന്ത്വാടി റോഡ് എക്‌സ്പ്രസ്

22230 മഡ്ഗാവ് ജങ്ഷന്‍-മുബൈ സി.എസ്.എം.ടി. വന്ദേഭാരത്

20112 മഡ്ഗാവ്-മുംബൈ സി.എസ്.എം.ടി. കൊങ്കണ്‍ കന്യ എക്‌സ്പ്രസ്

11004 സാവന്ത്വാടി റോഡ്- ദാദര്‍ എക്‌സ്പ്രസ്

12051 മുംബൈ സി.എസ്.എം.ടി-മഡ്ഗാവ് ജനശതാബ്ദി

12134 മംഗളൂരു-മുംബൈ സി.എസ്.എം.ടി

16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി ജൂലായ് 17-ന് റദ്ദാക്കി

12202 കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസ് ജൂലായ് 18-ന് റദ്ദാക്കി

വഴിതിരിച്ചുവിട്ട തീവണ്ടികള്‍:

20924 ഗാന്ധിധാം- തിരുനെല്‍വേലി എക്‌സ്പ്രസ് പന്‍വേല്‍-പുണെ-ഗുണ്ട്കല്‍-റെനിഗുണ്ട-ജോലാര്‍പേട്ട-ഈറോഡ്-പാലക്കാട്- ഷൊര്‍ണൂര്‍ വഴി തിരിച്ചുവിട്ടു.

വൈകി പുറപ്പെടുന്ന തീവണ്ടികള്‍:

22149 എറണാകുളം-പുണെ എക്‌സ്പ്രസ് ജൂലായ് 16-ന് എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടും.

16-ന് ഉച്ചയ്ക്ക് 1.55-ന് ശ്രീഗംഗാനഗറില്‍നിന്ന് പുറപ്പെടേണ്ട 16311 ശ്രീഗംഗാനഗര്‍-കൊച്ചുവേളി എക്‌സ്പ്രസ് ജൂലായ് 17-ന് രാവിലെ എട്ടുമണിക്ക് പുറപ്പെടും.

19577 തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് 16-ന് രാവിലെ തിരുനെല്‍വേലിയില്‍നിന്ന് രണ്ടരമണിക്കൂറോളം വൈകി പുറപ്പെടും.

16-ന് ഉച്ചയ്ക്ക് 2.40-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 12431 തിരുവനന്തപുരം സെന്‍ട്രല്‍- ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ജൂലായ് 17-ന് പുലര്‍ച്ചെ നാലുമണിക്ക് പുറപ്പെടും.

16-ന് രാത്രി 11.25-ന് എറണാകുളത്ത് നിന്ന് യാത്രതിരിക്കേണ്ട 12283 എറണാകുളം ജങ്ഷന്‍- ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ജൂലായ് 17-ന് പുലര്‍ച്ചെ 01.25-ന് യാത്രതിരിക്കും.

വൈകി ഓടുന്ന തീവണ്ടികള്‍

12617 എറണാകുളം- ഹസ്രത്ത് നിസാമുദ്ദീന്‍(നാലുമണിക്കൂര്‍)

22114 കൊച്ചുവേളി-ലോകമാന്യതിലക്(14 മണിക്കൂര്‍)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

Popular this week