ന്യൂഡല്‍ഹി: രാജ്യസഭയിലെ അംഗസംഖ്യയില്‍ ബിജെപി വന്‍ തിരിച്ചടി. നാല് പേരുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് അംഗനില കുറഞ്ഞിരിക്കുന്നത്. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സൊനാല്‍ മാന്‍സിംഗ്, മഹേഷ് ജത്മലാനി, എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കിയത് ഇവര്‍ മോദി സര്‍ക്കാരിനൊപ്പം നിന്നിരുന്ന നോമിനേറ്റഡ് അംഗങ്ങളാണ്.
അതേസമയം ബിജെപിയുടെ രാജ്യസഭയിലെ അംഗനില ഇതോടെ 86 ആയി വീണിരിക്കുകയാണ്. എന്‍ഡിഎയ്ക്ക് 101 സീറ്റുകളുമാണ് ഉള്ളത്. രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ എന്‍ഡിഎയ്ക്ക് 113 സീറ്റ് ആവശ്യമാണ്. അതായത് 4 പേര്‍ കാലാവധി പൂര്‍ത്തിയായതോടെ എന്‍ഡിഎ ഭൂരിപക്ഷത്തിന് 12 സീറ്റ് പിന്നിലാണ്.
നിലവില്‍ രാജ്യസഭയില്‍ 225 സീറ്റുകളാണ് ഉള്ളത്. അതേസമയം ഇന്ത്യ സഖ്യത്തിന് 87 അംഗങ്ങളാണ് രാജ്യസഭയില്‍ ഉള്ളത്. കോണ്‍ഗ്രസിന് മാത്രമായി 26 സീറ്റുകളാണ് ഉള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന് പതിമൂന്ന് സീറ്റും, ആംആദ്മി പാര്‍ട്ടിയും ഡിഎംകെയ്ക്കും പത്ത് സീറ്റുകള്‍ വീതവുമാണ് ഉള്ളത്. ബിുജെപിയുമായോ കോണ്‍ഗ്രസുമായോ സഖ്യമില്ലാത്തവര്‍ക്കാണ് ബാക്കിയുള്ള സീറ്റുകള്‍.
കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് അടക്കമുള്ളവര്‍ ഇതില്‍ വരും. അതുപോലെ നോമിനേറ്റഡ് എംപിമാരും സ്വതന്ത്രരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയോ സഖ്യത്തിന്റെയോ ഭാഗമല്ല. അതേസമയം അംഗസംഖ്യ വീണ്ടും കുറഞ്ഞതോടെ ബിജെപിയും എന്‍ഡിഎയും ശരിക്കും എതിരാളികളുടെ സഹായമില്ലാതെ ബില്ലുകള്‍ പാസാക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്.
എന്‍ഡിഎ ഇതര കക്ഷികളുടെ സഹായമില്ലാതെ ഇനി നിര്‍ണായക ബില്ലുകളൊന്നും പാസാക്കാന്‍ ബിജെപിക്ക് സാധിക്കും. അണ്ണാഡിഎംകെ, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരെല്ലാം ഇനി നിര്‍ണായക സമയത്ത് പിന്തുണ വേണ്ടി വരും. 15 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. എന്നാല്‍ നിലവിലെ അംഗസംഖ്യ പരിഗണിക്കുമ്പോള്‍ 13 സീറ്റുകള്‍ മാത്രം മതി ബിജെപിക്ക്.
വൈഎസ്ആര്‍ കോണ്‍ഗ്രസിന് 11 സീറ്റുകളാണ് രാജ്യസഭയില്‍ ഉള്ളത്. അണ്ണാഡിഎംകെയ്ക്ക് 4 അംഗങ്ങളുമുണ്ട്. ഇവര്‍ രണ്ടുപേരും നിര്‍ണായക ബില്ലുകള്‍ പലതും പാസാക്കാന്‍ രാജ്യസഭയില്‍ ബിജെപിയെ സഹായിച്ചവരാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയ്ക്കുമായി സഖ്യം വിട്ട ശേഷം ബിജെപിക്ക് അത്ര നല്ല ബന്ധമല്ല ഉള്ളത്.
വിഷയാധിഷ്ഠിത പിന്തുണ ഇനിയും മോദി സര്‍ക്കാരിന് നല്‍കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി നേരത്തെ അറിയിച്ചതാണ്. അതുകൊണ്ട് 11 വോട്ടുകള്‍ മോദി സര്‍ക്കാരിന് രാജ്യസഭയില്‍ ഉറപ്പാണ്. എന്നാല്‍ ബിജു ജനതാദള്‍ ഇനി ബിജെപിക്ക് പിന്തുണ നല്‍കില്ല. ഇവര്‍ പ്രതിപക്ഷത്തിനൊപ്പമുണ്ടാവും. ഒന്‍പത് രാജ്യസഭാ എംപിമാര്‍ അവര്‍ക്കുണ്ട്.
ബിആര്‍എസിന് നാല് എംപിമാരുണ്ട്. അവരും ബിജെപിയെ പിന്തുണച്ചേക്കില്ല. അണ്ണാഡിഎംകെ ബിജെപിയെ പിന്തുണച്ചില്ലെങ്കില്‍ ബിജെപിക്ക് നോമിനേറ്റഡ് അംഗങ്ങളുടെ പിന്തുണ രാജ്യസഭയില്‍ ആവശ്യമായി വരും. 12 അംഗങ്ങള്‍ അത്തരത്തിലുണ്ട്. ഇവര്‍ക്ക് രാഷ്ട്രീയമില്ല. പക്ഷേ ബിജെപിയെ ഇവര്‍ പിന്തുണയ്ക്കും. അതുപോലെ സ്വതന്ത്രരുടെ പിന്തുണയും വേണ്ടി വരും.
20 സീറ്റുകളാണ് രാജ്യസഭയില്‍ ഒഴിവ് വരുന്നത്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനുള്ള സീറ്റുകളാണ്. അസം, മഹാരാഷ്ട്ര, ബീഹാര്‍ എന്നിവിടങ്ങളില്‍ രണ്ട് സീറ്റുണ്ട്. ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് കാലാവധി കഴിയുന്ന സീറ്റുകള്‍. ഇതില്‍ ഏഴെണ്ണം വിജയിക്കാന്‍ ബിജെപിക്ക് സാധിക്കും.
അസം, ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ത്രിപുര, എന്നിവിടങ്ങളില്‍ വിജയ സാധ്യതയുള്ളത്. മഹാരാഷ്ട്രയില്‍ ചാഞ്ചാട്ടമുണ്ടായില്ലെങ്കില്‍ രണ്ട് സീറ്റുകള്‍ കൂടി ജയിക്കാനാവും. ഇതെല്ലാം വിജയിക്കുകയും, നോമിനേറ്റഡ് അംഗങ്ങള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ എന്നിവയും കൂടി ചേരുമ്പോള്‍ ബില്ലുകള്‍ എളുപ്പത്തില്‍ പാസാക്കാന്‍ സാധിക്കും.
പക്ഷേ ഇന്ത്യക്ക് എന്‍ഡിഎയ്ക്ക് പിന്തുണ നല്‍കുന്നവരെ ഒപ്പം നിര്‍ത്താനാവും. കെസിആര്‍, നവീന്‍ പട്‌നായിക്ക് എന്നിവര്‍ എളുപ്പത്തില്‍ ഇന്ത്യ സഖ്യത്തിലെത്തും. ജഗനെ മാത്രമാണ് അനുനയിപ്പിക്കേണ്ടതുള്ളത്.