30.9 C
Kottayam
Friday, October 18, 2024

പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍; പ്രായപൂർത്തിയാകാത്ത കുട്ടിയോട് ചെയ്തത് 'അതീവ ഗൗരവ ലൈംഗീക അതിക്രമം'

Must read

കല്‍പ്പറ്റ: മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ അതീവ ഗൗരവമായ ലൈംഗീക അതിക്രമം നടത്തിയെന്ന കേസില്‍ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. വടുവന്‍ച്ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) ഇയാളുടെ മകനായ നിജാസ് (26) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ബി.കെ സിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക അതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇരുവരുമെന്നാണ് പൊലീസ് പറയുന്നത്. കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇരുവര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടു വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ കെ വിപിന്‍, ഹഫ്‌സ്, ഷമീര്‍, ഷബീര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റിൽ

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണു സംഭവം. പ്രതി വ്യാജ...

സരിന് പാർട്ടി ചിഹ്നം നൽകില്ല; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സിപിഎമ്മിൻ്റെ പാർട്ടി ചിഹ്നം നൽകില്ല. പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ നിർദ്ദേശം സംസ്ഥാന നേതൃത്വം തള്ളി. സ്വതന്ത്ര...

Gold Price Today:സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്;എട്ട് ദിവസത്തിനിടെ വര്‍ധിച്ചത് 1720 രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച രേഖപ്പെടുത്തിയത് സമീപ കാലത്തെ ഏറ്റവും വലിയ വര്‍ധന. പവന്റെ വില 640 രൂപ ഉയര്‍ന്ന് 57,920 രൂപയായി. 80 രൂപ കൂടി വര്‍ധിച്ചാല്‍ 58,000...

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർത്ഥി; സിപിഎം ചിഹ്നത്തിൽ തന്നെ മത്സരിക്കും, ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിൻ മികച്ച സ്ഥാനാർത്ഥി...

കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു...

Popular this week