ന്യൂയോർക്ക്: പറന്നുയരുന്നതിന് തൊട്ടുമുമ്പ് അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം. യു.എസിലെ ടാംമ്പയിൽ നിന്നും ഫ്ലോറിഡയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ടയറുകളിൽ ഒന്നാണ് റൺവേയിൽ വെച്ച് പൊട്ടിത്തെറിച്ചത്. യു.എസിലെ ടാംമ്പാ വിമാനത്താവളത്തിൽ വെച്ച് ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
അപകടമുണ്ടായ ഉടൻ തന്നെ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. ആർക്കും പരിക്കുകളില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. റൺവേയിൽ നിന്നും വേഗം കൈവരിക്കുന്നതിനിടെ വിമാനത്തിന്റെ ടയറുകൾ പൊട്ടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പുക ഉയരുന്നതും വീഡിയോയിൽ കാണാനാകും.
JUST IN: American Airlines flight 590 out of Tampa, Florida narrowly avoids disaster after multiple tires blow out during takeoff.
— Collin Rugg (@CollinRugg) July 10, 2024
As the plane was picking up speed and seconds away from liftoff, the tires blew out.
The pilot slammed on the brakes as the plane barreled towards… pic.twitter.com/P5kZ3N6pUO
വിമാനത്തിൽ 174 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. ഉടൻ തന്നെ ആരോഗ്യപ്രവർത്തകരും മറ്റ് അധികൃതരും സ്ഥലത്തെത്തി. ഇവരെ സുരക്ഷിതമായി പുറത്തിറക്കിയ ശേഷം മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. മറ്റ് വിമാനങ്ങളുടെ സർവീസുകളെയൊന്നും അപകടം ബാധിച്ചില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.