33.2 C
Kottayam
Sunday, September 29, 2024

വെള്ളേരിമേട് കാണാൻ മലകയറുന്നതിനിടെ കാൽവഴുതി വീണു; യുവാവിന് ദാരുണാന്ത്യം

Must read

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വെള്ളേരിമേട് കാണാൻ മലകയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു. കൊടുവായൂർ എത്തന്നൂർ തരിയങ്കലത്തിൽ സുന്ദരന്റെ മകൻ സുരേഷ് (24) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മറ്റ് മൂന്ന് പേർക്കൊപ്പമാണ് സുരേഷ് എത്തിയത്. പാറക്കല്ലിൽ ചവിട്ടിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി; പരാതിയുമായി വില്ലേജ് ബോട്ട് ക്ലബ്ബ്

ആലപ്പുഴ:*നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നുവെന്ന് രണ്ടാം സ്ഥാനത്തെത്തിയ വില്ലേജ് ബോട്ട് ക്ലബ്ബ്..ജേതാക്കളായി പ്രഖ്യാപിച്ച കാരിച്ചാലും വീയപുരവും ഫോട്ടോ ഫിനിഷിംഗിലും തുല്യമായിരുന്നു. മൈക്രോ സെക്കൻ്റ് സമയതട്ടിപ്പ് പറഞ്ഞു കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു...

Popular this week