25.4 C
Kottayam
Saturday, October 5, 2024

കൂടോത്രത്തിൽ വിശ്വസിക്കുന്ന കോൺഗ്രസ് നേതാക്കൾ, കേരളീയ സമൂഹത്തിന്‍റെ അപചയത്തിൻറെ ദൃഷ്ടാന്തം; കെകെ ഷൈലജ

Must read

കണ്ണൂർ: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു. സുധാകരന്‍റെ കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിൻറെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കൾ(കെ. സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും)കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു എന്നതെന്ന് സിപിഎം നേതാവ് കെകെ ഷൈലജ ടീച്ചർ വിമർശിച്ചു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ജവഹർലാൽ നെഹ്റു ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് ഇന്ത്യൻ ജനതയെ മോചിപ്പിക്കുന്നതിന് ജനങ്ങളിൽ ശാസ്ത്രബോധം വളർത്തണമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്ന് കെകെ ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു. ശ്രീ നാരായണ ഗുരുദേവനടക്കമുള്ള സാമൂഹ്യ പരിഷ്കർത്താക്കളും ഇടതുപക്ഷ ചിന്തകരും സമൂഹത്തിൽ നവോത്ഥാന ആശയങ്ങൾ സന്നിവേശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ സമൂഹത്തെ ഒട്ടേറെ മുന്നോട്ട് നയിക്കാൻ കാരണമായിട്ടുണ്ടെന്നും അവർ പറഞ്ഞു. 

സമൂഹത്തെ പിന്നോട്ടു നയിക്കാൻ കാരണമാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ മുന്നോട്ടുവരണം. ഇത്തരം അന്ധ വിശ്വാസത്തിന്റെ മറ്റൊരു പതിപ്പാണ് യു.പി യിലെ ഹത്റസിൽ ആൾദൈവത്തിൻറെ കാൽക്കീഴിലെ മണ്ണ് തേടി ലജ്ജാകരമാംവിധം മരണത്തിലേക്ക് കുതിച്ച മനുഷ്യരുടെ കഥയെന്നും ഷൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. 

സുധാകരന്‍റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തുന്ന ഒന്നരവർഷം മുമ്പത്തെ ദൃശ്യങ്ങളാണ് അടുത്തിടെ പുറത്ത് വന്നത്. ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത് കേള്‍ക്കാം. വീഡിയോ ചർച്ചയായതോടെ കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുന്‍പുള്ളതാണെന്നും കെ സുധാകരൻ പറഞ്ഞു. തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

കൂടോത്രം  കണ്ടെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കടുത്ത പരിഹാസവുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തന്നെ ഇല്ലാതാക്കാന്‍ കൂടോത്രം ചെയ്തെന്നാണ് കോണ്‍ഗ്രസിനെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ നയിക്കുന്ന കെ സുധാകരന്റെ നിലവിളിയെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. മിഥുനം സിനിമയിലെ നെടുമുടി വേണുവും ഇന്നസെന്‍റും ജഗതി ശ്രീകുമാറും മോഹൻലാലും ചേര്‍ന്നപ്പോള്‍ ചിരിച്ച് മറിഞ്ഞ സീനിലെ ഒരു ചിത്രം പങ്കുവെച്ചായിരുന്നു എം എം മണി പ്രതികരിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എംടിയുടെ വീട്ടിൽ മോഷണം;രത്നവും സ്വർണവും ഉൾപ്പെടെ നഷ്ടപ്പെട്ടത് 26 പവൻ,അന്വേഷണം തുടങ്ങി പൊലീസ്

കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. 26 പവനോളമാണ് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്ന് കളവ് പോയിരിക്കുന്നത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്തു....

മഴ സജീവമാവുന്നു; സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്....

ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി, പരുക്കേറ്റ് കാട്ടിലേക്കോടിയ ആനയ്ക്കായി തിരച്ചിൽ

കൊച്ചി∙ കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പുതുപ്പള്ളി സാധു, മണികണ്ഠൻ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റ...

ആ പ്രസിദ്ധ നടൻ പാതിരാത്രി കതകിൽ മുട്ടി, വാതിൽ പൊളിഞ്ഞുപോവുമോയെന്ന് ഭയന്നു- മല്ലിക ഷെരാവത്ത്

മുംബൈ:ഇടക്കാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ സാന്നിധ്യമായിരുന്നു മല്ലികഷെരാവത്ത്. സിനിമ മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് അടുത്തിടെ അവര്‍ തുറന്നു പറഞ്ഞിരുന്നു. പല നടന്‍മാരും തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് മല്ലിക വ്യക്തമാക്കിയത്. ഇപ്പോളിതാ...

'തൃശ്ശൂർ പൂരം കലക്കിയത് ആർഎസ്എസ്', പിന്നിൽ ഗൂഢാലോചന; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരം : തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ...

Popular this week