25.9 C
Kottayam
Saturday, October 5, 2024

പുതിയ ആഡംബര വാഹനം ഗരേജിലെത്തിച്ച് നവ്യനായര്‍,എസ്.യുവിയ്ക്ക് വിലയല്‍പ്പം കൂടും

Must read

കൊച്ചി:ബിഎംഡബ്ല്യുവിന്റെ കരുത്തൻ എസ്‌യുവി എക്സ് 7 സ്വന്തമാക്കി നവ്യനായർ. ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് മലയാളത്തിന്റെ പ്രിയ നടി പുതിയ ആഡംബര എസ്‍യുവി സ്വന്തമാക്കിയത്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‍യുവികളിലൊന്നായ എക്സ് 7ന്റെ 40 ഐ എന്ന പെട്രോൾ മോഡലാണ് നവ്യ സ്വന്തമാക്കിയത്. ഏകദേശം 1.30 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മിനി കൺട്രിമാനും നവ്യയ്ക്കുണ്ട്.

മൂന്ന് ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 381 പിഎസ് കരുത്തും 520 എൻഎം ടോർക്കുമുണ്ട്. ഇതു കൂടാതെ എക്സ്ഡ്രൈവ് 40 ഡി എന്ന ഡീസൽ മോഡലും എക്സ് 7നുണ്ട്. എക്സ്‌ഡ്രൈവ് 40 ഐ എം സ്പോർട് എന്നീ മോഡലുകളിലാണ് എക്സ് 7 വിൽപനയ്ക്ക് എത്തുന്നത്. ഡീസൽ മോഡലിന്റെ ഷോറൂം വില 1.24 കോടി രൂപയാണ്. എക്സ്ഡ്രൈവ് 40 ഡിയിൽ 340 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമുള്ള 3 ലീറ്റർ എൻജിനുമാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഇരു എൻജിനുകളിലും. 

വേഗം നൂറു കിലോമീറ്റർ കടക്കാൻ പെട്രോൾ മോഡലിന് 5.8 സെക്കൻഡും ഡീസൽ മോഡലിന് 5.9 സെക്കൻഡും മാത്രം മതി. വലിയ കിഡ്നി ഗ്രില്ലുകളും ചെറിയ എൽഇഡി ഹെഡ്‍ലാംപുമാണ് മുന്നിലെ പ്രത്യകത. മസ്കുലർ ലുക്ക് നൽകുന്ന ബോണറ്റും വീൽ ആർച്ചുകളുമുണ്ട്. 12.3 ഇഞ്ച് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെൻഡ് ഡിസ്പ്ലെ, 14.9 ഹൈറെസലൂഷൻ കണ്‍ട്രോൾ ഡിസ്പ്ലെ എന്നിവയുണ്ട്.

നവ്യ നായരുടെ പുതിയ വാഹനം, 1.30 കോടിയുടെ ആഡംബര എസ്‍യുവിഅഞ്ച് സോൺ ക്ലൈമറ്റ് കൺട്രോൾ, ത്രീ പീസ് ഗ്ലാസ് പനോരമിക് സൺറൂഫ്, പാർക്ക് അസിസ്റ്റ് തുടങ്ങിയ ആഡംബര സൗകര്യങ്ങളുണ്ട് പുതിയ വാഹനത്തിൽ. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫർട്ടിനും ഒരുപോലെ പ്രാധാന്യം നൽകി പുറത്തിറക്കിയ വാഹനമാണ് എക്സ് 7 എന്നാണ് ബിഎംഡബ്ല്യു പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

ബാലയുടെ ആസ്തി 240 കോടി; കേസ് നടത്തിയപ്പോൾ അമൃത സുരേഷ് ചെയ്തത്

കൊച്ചി:ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തിൽ ഉണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം ബാല തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 2009...

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

ഇടിമിന്നലോടെ മഴ; ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതല്‍ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ (transition stage)സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ...

Popular this week