31.3 C
Kottayam
Wednesday, October 2, 2024

അടിവസ്ത്രം ക്രോപ്‍ ടോപ്പാക്കി യുവാക്കൾ, ചിരിയടക്കാനാവാതെ നാട്ടുകാർ

Must read

മുംബൈ: പലതരത്തിലുള്ള വീഡിയോകളും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ആളുകളെ ചിരിപ്പിക്കാനും റീൽസിന് വേണ്ടിയും റോഡുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും തമാശകളും വെറൈറ്റി ലുക്കുക്കളും ഒക്കെയായി എത്തുന്നവരുണ്ട്. അതുപോലെ, രണ്ട് യുവാക്കളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

രണ്ട് യുവാക്കൾ റോഡിലൂടെ നടന്നു വരുന്നതാണ് വീഡിയോയിൽ കാണുന്നത്. അവരെ കാണുന്നവരൊക്കെ ചിരിക്കുന്നതും കാണാം. ആളുകളെ ചിരിപ്പിക്കുന്നത് മറ്റൊന്നുമല്ല, ആ യുവാക്കളുടെ വേഷം തന്നെയാണ്. അവരെന്താണ് ധരിച്ചിരിക്കുന്നത് എന്നല്ലേ? പുരുഷന്മാരുടെ അടിവസ്ത്രങ്ങളാണ് അവർ ടി ഷർട്ട് അല്ലെങ്കിൽ ക്രോപ്പ് ടോപ്പ് പോലെ ധരിച്ചിരിക്കുന്നത്. 

ഇങ്ങനെ ഒരു വേഷം കണ്ടാൽ എങ്ങനെ ചിരിക്കാതിരിക്കും. അതിനൊപ്പം ബോട്ടമായി ധരിച്ചിരിക്കുന്നതും കണ്ടാൽ വിചിത്രമെന്ന് തോന്നുന്ന വേഷം തന്നെയാണ്. വെറൈറ്റിയായിട്ടുള്ള വസ്ത്രങ്ങളുടെയും, വിവിധ വസ്തുക്കൾ ഫാഷൻ പോലെ അണിയുന്നതും ഒക്കെ ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാടുപേർ ചെയ്യുന്നതാണ്. 

ഈ വീഡിയോയെ വ്യത്യസ്തമാക്കുന്നത് അതിൽ യുവാക്കളെ കാണുന്ന ആളുകളുടെ ചിരിയാണ്. യുവാക്കളെ കാണുമ്പോൾ കുറേ പെൺകുട്ടികൾ ചിരിക്കുന്നത് കാണാം. സൺ​ഗ്ലാസൊക്കെ വച്ച് നല്ല സ്റ്റൈലായിട്ടാണ് യുവാക്കളുടെ നടപ്പും ഭാവവും എല്ലാം. 

എന്തായാലും, വീഡിയോ സോഷ്യൽ മീഡിയയിലും ആളുകളെ ചിരിപ്പിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളും നല്കിയിട്ടുണ്ട്. ഇങ്ങനെയുള്ള ഔട്ട്‍ഫിറ്റിൽ ആളുകളുടെ ഇടയിലേക്കിറങ്ങാൻ ധൈര്യം വേണം എന്നാണ് ഒരാൾ കമന്റ് നല്കിയിരിക്കുന്നത്. 

mr_rahu_087 എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. സമാനമായ നിരവധി വീഡിയോകൾ നേരത്തെയും ഈ യൂസർ ഷെയർ ചെയ്തിരിക്കുന്നത് കാണാം. എന്നാൽ, ഇതുപോലെ ചിരിപ്പിച്ച വീഡിയോ വേറെയുണ്ടോ എന്ന് സംശയമാണ്.   

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

Popular this week