തിരുവനന്തപുരം: സംസ്ഥാനം ലഹരിയുടെ പിടിയിലെന്ന് തുറന്ന് സമ്മതിച്ച് വനിതാ കമ്മീഷന്‍. കുട്ടികളുടെ ഇടയില്‍ പോലും കൂള്‍ എന്ന പേരിലുള്ള ലഹരി വസ്തുവിന്റെ ഉപയോഗം വ്യാപകമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മദ്യപാനത്തേക്കാള്‍ മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. കുടുംബജീവിതത്തിന്റെ തകര്‍ച്ചയ്ക്ക് ഇത് പ്രധാന കാരണമാകുന്നതായും ജില്ലാതല അദാലത്തിനു ശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘സംസ്ഥാനത്ത് വിവാഹേതര ബന്ധങ്ങള്‍ കൂടുന്നുവെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗമാണ് ബന്ധങ്ങള്‍ ശിഥിലമാകാനുള്ള പ്രധാന കാരണം. ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ്.
തിരുവനന്തപുരം ജില്ലാതല അദാലത്തില്‍ ലഭിച്ച പരാതികളില്‍ നല്ലൊരു ശതമാനം വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ്. വിവാഹം കഴിഞ്ഞു ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ബന്ധങ്ങള്‍ തകരുന്നത് സാധാരണമാകുന്നുണ്ട്’, അഡ്വ. പി. സതീദേവി പറഞ്ഞു