26.7 C
Kottayam
Saturday, May 4, 2024

കോവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമത്

Must read

ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമത്. അമേരിക്കയും ബ്രസീലുമാണ് ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ന് വൈകീട്ട് വരെയുള്ള കണക്കുപ്രകാരം 6.9 ലക്ഷം പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ 29 ലക്ഷവും, ബ്രസീലിൽ 15 ലക്ഷവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകൾ. എന്നാൽ മരണസംഖ്യയിൽ ഇന്ത്യ പിറകിലാണ്. അമേരിക്കയിൽ 132, 382പേരും, ബ്രസീലിൽ 64,365പേരും രോഗം ബാധിച്ച് മരിച്ചപ്പോൾ ഇന്ത്യയിൽ 19,692 പേരാണ് മരിച്ചത്.

രാജ്യത്ത് 24 മണിക്കൂറിനിടെ കാൽ ലക്ഷത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,95,396 ആയി. മഹാരാഷ്ട്രയിൽ ഞായറാഴ്ച 7074 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. തമിഴ്‌നാട്ടിൽ തുടർച്ചയായി മൂന്നാം ദിവസവും നാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week