24.3 C
Kottayam
Sunday, September 29, 2024

യുവ നടിയും മോഡലുമായ മാളബിക മരിച്ച നിലയില്‍

Must read

മുംബൈ:നടിയും മോഡലുമായ നൂര്‍ മാളബികയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് നൂര്‍ മാളബികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പൊലീസ് നിഗമനം. 2023ല്‍ നടി കാജോള്‍ വേഷമിട്ട ദ ട്രയലില്‍ നൂര്‍ മാളബികയും ഒരു കഥാപാത്രമായി ഉണ്ടായിരുന്നു.

മുംബൈയിലെ മാളബികയുടെ ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചത് ശ്രദ്ധയില്‍പെട്ട അയല്‍ക്കാരാണ് പൊലീസിനെ വിളിച്ച് സംഭവം ധരിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ നൂര്‍ മാളബികയെ കണ്ടെത്തിയത്.

പൊലീസ് വാതില്‍ പൊളിച്ച് കയറുകയായിരുന്നു. അഴുകിയ നിലയില്‍ ആയിരുന്നു മാളബികയുടെ മൃതദേഹം കണ്ടെത്തിയത്. സാമ്പിളുകളും മൊബൈല്‍ ഫോണുമെല്ലാം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്.

വൃദ്ധരായ മാതാപിതാക്കള്‍ മാളബികയെ സന്ദര്‍ശിച്ച ശേഷം അസ്സമിലേക്ക് മടങ്ങിയത് അടുത്തിടെയാണെന്നാണ് റിപ്പോര്‍ട്ട്. അവര്‍ക്ക് വീണ്ടും മുംബൈയിലേക്ക് പെട്ടെന്ന് വരാൻ സാധിക്കാത്ത സാഹചര്യമാണ് എന്നുമാണ് റിപ്പോര്‍ട്ട്. അതിനാല്‍ സുഹൃത്ത് അലോക് പതക്കാണ് മൃതദേഹം എൻജിയോയുടെ സഹായത്തോടെ സംസ്‍ക്കരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സിനിമ വര്‍ക്കേഴ്‍സ് അസോസിയേഷൻ മുഖ്യമന്ത്രി ഏക്‍നാഥിനെ വിളിക്കുകയും ചെയ്‍തു.

നൂര്‍ മാളബിക നിരവധി വെബ് ഷോകളില്‍ വേഷമിട്ടിട്ടിട്ടുണ്ട്. മുമ്പ് എയര്‍ ഹോസ്റ്റസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്‍സിലാണ് എയര്‍ ഹോസ്റ്റസായി താരം നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ അന്വേഷണം നടത്തണമെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

മുപ്പത്തിയേഴുകാരിയാണ് നടി നൂര്‍ മാളബിക. നൂര്‍ മാളബിക ദാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week