29.3 C
Kottayam
Wednesday, October 2, 2024

സുരേഷ്​ഗോപി തിരുവനന്തപുരത്തുതന്നെ തുടരുന്നു; സത്യപ്രതിജ്ഞ ഇന്നുണ്ടാകില്ലെന്ന് സൂചന

Must read

ന്യൂഡൽഹി: കേന്ദ്രമന്ത്രിയായി തൃശ്ശൂരിലെ എംപിയും നടനുമായ സുരേഷ് ​ഗോപി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കില്ലെന്ന് സൂചന. ഞായറാഴ്ച രാവിലെ ഡൽഹിയിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്ന സുരേഷ്​ഗോപി, നിലവിൽ തിരുവനന്തപുരത്ത് തുടരുകയാണെന്നാണ് വിവരം.

ഞായറാഴ്ച രാവിലെ 11.30-ന് പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ നിയുക്ത കേന്ദ്ര മന്ത്രിമാർക്ക് ചായസൽക്കാരം നൽകുന്നുണ്ട്. സൽക്കാരത്തിനിള്ള ക്ഷണം പല നിയുക്ത മന്ത്രിമാർക്കും ഇതിനോടം ലഭിച്ചിട്ടുമുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ഇതുസംബന്ധിച്ച അറിയിപ്പൊന്നും ലഭിക്കാത്തതിനാലാണ് സുരേഷ്​ഗോപിയിടെ യാത്ര വൈകുന്നത് എന്നാണ് അറിയുന്നത്. രാത്രി 7.15-ന് ചുമതലയേൽക്കുന്ന കേന്ദ്രമന്ത്രിമാർ, സഹമന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ എന്നിവർക്കാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ചായ സൽക്കാരം നൽകുന്നത്.

രണ്ടു ഘട്ടമായിട്ടായിരിക്കും മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ബിജെപിയിലെയും ഘടകകക്ഷികളിലേയും പ്രധാനപ്പെട്ട നേതാക്കൾ മാത്രമായിരിക്കും ഞായറാഴ്ച മന്ത്രിമാരായും സഹമന്ത്രിമാരായും ചുമതലയേൽക്കുക. ജി7 ഉച്ചകോടി കഴിഞ്ഞ് 15-ന് പ്രധാനമന്ത്രി മടങ്ങിവന്നശേഷമാകും മന്ത്രിസഭയുടെ രണ്ടാംഘട്ട വികസനം ഉണ്ടാവുക. ഈ ഘട്ടത്തിലാവും സുരേഷ് ​ഗോപിയെ പരി​ഗണിക്കുക എന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

Popular this week