25.6 C
Kottayam
Sunday, November 24, 2024

‘കിറ്റ് രാഷ്ട്രീയ’ത്തിൽ ജനങ്ങൾ വീഴില്ല, ധാർഷ്ട്യവും ധൂർത്തും തുടർന്നാൽ വലിയ തിരിച്ചടി:കൂറിലോസ്

Must read

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്ക് നേരിടേണ്ടിവന്ന കനത്ത തോല്‍വിയില്‍ സര്‍ക്കാരിനെയും സി.പി.എമ്മിനെയും വിമര്‍ശിച്ച് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍നിന്ന് ഇനിയും പാഠം പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥവരുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടായ തകര്‍ച്ചയുടെ പ്രധാനകാരണം അതിശക്തമായ ഭരണവിരുദ്ധവികാരമാണെന്നും സി.പി.എം. എത്രനിഷേധിക്കാന്‍ ശ്രമിച്ചാലും അത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍നിന്ന് ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥവരും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്.

സിപിഎം എത്ര നിഷേധിക്കുവാന്‍ ശ്രമിച്ചാലും അത് ഒരു യാഥാര്‍ത്ഥ്യമാണ്. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂര്‍ത്ത്, വളരെ മോശമായ പോലീസ് നയങ്ങള്‍, മാധ്യമ വേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്‍ഷന്‍ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, എസ്.എഫ്.ഐ.യുടെ അക്രമാസക്ത രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, വലതുവല്‍ക്കരണ നയങ്ങള്‍, തുടങ്ങിയ നിരവധി കാരണങ്ങള്‍ ഈ തോല്‍വിക്ക് നിദാനമാണ്.

ബിജെപിയെക്കാള്‍ ഉപരി കോണ്‍ഗ്രസിനെയും ഫാഷിസത്തിനെതിരെ ധീരമായി പോരാടിയ രാഹുല്‍ ഗാന്ധിയെയും ‘ടാര്‍ഗറ്റ് ‘ ചെയ്തുകൊണ്ടുള്ള ഇടതുപക്ഷ പ്രചാരണം മതേതര വിശ്വാസികളില്‍ സംശയമുണ്ടാക്കി. ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാരിന്റെ നിലവാര തകര്‍ച്ച മറ്റൊരു പ്രധാന കാരണമാണ്.

ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.’കിറ്റ് രാഷ്ട്രീയത്തില്‍’ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല, പ്രത്യേകിച്ച് കേരളത്തില്‍.

തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാര്‍ഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തല്‍ ആവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തില്‍ തന്നെ ഇറങ്ങണം. ഇടതുപക്ഷം ‘ഇടത്ത് ‘ തന്നെ നില്‍ക്കണം. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാല്‍ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

തകർത്തടിച്ച് സഞ്ജു ; നൽകുന്നത് വലിയ സൂചനകൾ! രാജസ്ഥാന്‍റെ നായകന്‍ മാത്രമായിരിക്കില്ല ഇനി മല്ലുബോയ്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലം മുന്നില്‍ നില്‍ക്കെ രാജസ്ഥാന്‍ റോയല്‍സില്‍ തന്റെ റോള്‍ എന്തായിരിക്കുമെന്നുള്ള വ്യക്തമായ സൂചന നല്‍കി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇന്ന് സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍...

വാഹന പരിശോധനയിൽ കുടുങ്ങി ബൈക്കിൽ പോവുകയായിരുന്ന യുവാക്കൾ ; പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ എംഡിഎംഎ

ആലപ്പുഴ: നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ അർഷാദ് (21), ദർവീഷ് (20), ആലപ്പുഴ സ്വദേശി സോനു(19) എന്നിവരാണ് അരൂർ പൊലീസിന്‍റെ പിടിയിലായത്.  ഇവരിൽ നിന്നും 82...

മഹായുതി കൊടുങ്കാറ്റിൽ അടിതെറ്റി അഘാഡി; മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉണ്ടാകില്ല

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അധികാരം ഉറപ്പിച്ചു കഴിഞ്ഞു. പ്രതിപക്ഷ സഖ്യം ദയനീയ പരാജയം ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ വിഭാ​ഗം ശിവസേനയുടെയും എൻസിപി (ശരദ് പവാർ), കോൺ​ഗ്രസ് ശക്തികേന്ദ്രങ്ങളിലും...

കോഴിക്കോട് മിനി പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം; 16 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ ഒരാള്‍ മരിച്ചു. ഇതിനെ തുടർന്ന് പതിനാറ് പേര്‍ക്ക് പരിക്കേറ്റു. കൂടാതെ മൂന്ന് പേരുടെ നില ഗുരുതരം. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു...

ഒന്നും രണ്ടുമല്ല അടിച്ചു കൂട്ടിയത് 34 എണ്ണം; വെടിക്കെട്ട് ബാറ്റ്സ്മാൻ ബ്രണ്ടൻ മക്കല്ലത്തിന്റെ റെക്കോർഡ് തകർത്ത് യശസ്വി ജയ്‌സ്വാൾ

ന്യൂഡൽഹി: ഇന്ത്യക്ക് അകത്തും പുറത്തും തരംഗം സൃഷ്ടിക്കുകയാണ് യശസ്വി ജയ്‌സ്വാൾ. റെക്കോർഡുകൾ തകർക്കുന്നതിൽ തടയാൻ ആർക്കുമാകുമെന്ന് തോന്നുന്നില്ല . ടെസ്റ്റ് ഫോർമാറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ബാറ്ററായി...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.