കോഴിക്കോട്: കോഴിക്കോട് വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിയാണ്.
മഞ്ഞപിത്തം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോഴിക്കോട് ജില്ലയിൽ 46 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News