23.3 C
Kottayam
Sunday, November 10, 2024
test1
test1

പാലക്കാട്ട് കൂട്ടിലാക്കിയ പുലി ചത്തു

Must read

പാലക്കാട്: കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ സാഹസികമായി കൂട്ടിലാക്കിയതിനുപിന്നാലെ പുലി ചത്തു. വൈകിട്ടോടെ പറമ്പികുളത്തേക്ക് കൊണ്ടുപോകാനിരിക്കെയായിരുന്നു പുലി ചത്തത്. എന്താണ് മരണകാരണം എന്നത് വ്യക്തമല്ല. ആന്തരികമുറിവോ മറ്റോ ആയിരിക്കാം മരണകാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. പോസ്റ്റ്മോർട്ടം കഴിഞ്ഞതിന് ശേഷം മാത്രമേ ഇതിൽ വ്യക്തത വരൂ.

കൂട്ടിലാക്കിയ പുലിയെ നാലുമണിക്കൂർ നിരീക്ഷണത്തിൽ വെച്ച് പറമ്പികുളത്തേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ, പുലി എഴുന്നേൽക്കാത്തതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ചത്തവിവരം മനസിലാകുന്നത്.

നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് കൊല്ലങ്കോടിന് സമീപം നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയില്‍ ചൊവ്വാഴ്ച രാവിലെ കുടുങ്ങിയത്. കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കാണാനായി നിരവധി പേരാണ് സ്ഥലത്തെത്തിയത്. ഇവരെയെല്ലാം മാറ്റിയശേഷം അതിസാഹസികമായിട്ടായിരുന്നു ആര്‍.ആര്‍.ടി. സംഘം പുലിയെ കൂട്ടിലാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്കൂൾ കായിക മേളയുടെ സമാപനം; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് സ്കൂളുകൾക്ക് നാളെ അവധി

കൊച്ചി: സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്ത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള സ്കൂളുകൾക്ക് നാളെ (11/11/2024) അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതൽ ഹയർ...

ഇരച്ചുകയറി ജനം; പ്രഥമ സൂപ്പർ ലീഗ് കേരളയിൽ മുത്തമിട്ട് കാലിക്കറ്റ് എഫ്.സി തകർത്തത് പൃഥിരാജിൻ്റെ ഫോഴ്സാ കൊച്ചിയെ

കോഴിക്കോട്: സ്വന്തം മണ്ണിൽ പുതുചരിത്രമെഴുതി കാലിക്കറ്റ്. ആവേശക്കടലായി മാറിയ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് കാലിക്കറ്റ് എഫ്.സി പ്രഥമ സൂപ്പർ ലീഗ് കേരള കിരീടത്തിൽ മുത്തമിട്ടു. കന്നിക്കിരീടം മോഹിച്ചെത്തിയ കൊച്ചിക്ക് നിരാശയോടെ മടക്കം. കലാശപ്പോരിൽ...

കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണം: സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

കാനഡ: കാനഡയിലെ ഖാലിസ്ഥാനി പ്രതിഷേധങ്ങളുടെ മുഖ്യ സംഘാടകനായ ഇന്ദർജീത് ഗോസലിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി കനേഡിയൻ പൊലീസ്. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പീൽ റീജിയണൽ പൊലീസ്...

സഞ്ജു ഡക്കായി, പിന്നാലെ അഭിഷേകും സൂര്യയും പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഇന്ത്യക്ക് ഞെട്ടിയ്ക്കുന്ന തുടക്കം

ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സ‍ഞ്ജു സാംസൺ റൺ ഒന്നുമെടുക്കാതെ പുറത്തായി. മാർക്കോ...

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിയുണ്ടാവും; ശുപാർശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃ്ഷണൻ ഐഎഎസിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി. ഹാക്കിംഗ് എന്ന ഗോപാലകൃഷ്ണൻ്റെ വാദം തള്ളിയാണ് മുഖ്യമന്ത്രിക്കുള്ള ശുപാർശ. അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.