28.7 C
Kottayam
Saturday, September 28, 2024

സെലക്ടർമാരുടെ കാലില്‍ വീഴാത്തതിന്‍റെ പേരില്‍ എന്നെ തഴഞ്ഞു, ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി ഗംഭീർ

Must read

കൊല്‍ക്കത്ത:സെലക്ടര്‍മാരുടെ കാല്‍ക്കല്‍ വീഴാത്തതിന് തന്നെ ടീമിലെടുക്കാതെ തഴഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യൻ താരവും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററുമായ ഗൗതം ഗംഭീര്‍.ഇന്ത്യൻ താരം ആര്‍ അശ്വിന്‍റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗംഭീറിന്‍റെ തുറന്നുപറച്ചില്‍.

12-13 വയസുളളപ്പോള്‍ അണ്ടര്‍ 14 ടൂര്‍ണമെന്‍റിലേക്ക് എനിക്ക് സെലക്ഷന്‍ ലഭിച്ചില്ല.അതിന് കാരണം കളി കാണാന്‍ വന്ന സെലക്ടര്‍മാരിലൊരാളുടെ കാല്‍ക്കൽ വീണ് നമസ്കരിക്കാത്തത് അയിരുന്നുവെന്ന് പിന്നീട് ഞാനറിഞ്ഞു. ഞാന്‍ ആരുടെയും കാലു പിടിക്കില്ലെന്നും എന്‍റെ കാലു പിടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അന്ന് ഞാന്‍ തീരുമാനിച്ചു.

കരിയറില്‍ തുടക്കത്തില്‍ പരാജയങ്ങള്‍ മാത്രമാണ് ഞാന്‍ നേരിട്ടത്. അണ്ടര്‍ 16 ആയാലും അണ്ടര്‍ 19 ആയാലും രഞ്ജി ട്രോഫിയിലായാലും രാജ്യാന്തര ക്രിക്കറ്റിലുമെല്ലാം അങ്ങനെ തന്നെ ആയിരുന്നു. ആ സമയത്ത് നല്ല സാമ്പത്തികമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വന്ന എന്നോട് എന്തിനാണ് ക്രിക്കറ്റ് കരിയറായി തെരഞ്ഞെടുത്തത്.

വേറെ ഏതെങ്കിലും മേഖലയിലേക്കോ അച്ഛന്‍റെ ബിസിനസ് നോക്കി നടത്താനോ പോയിക്കൂടെ എന്ന് ചോദിച്ചവരുണ്ട്.അതായിരുന്നു എന്നെക്കുറിച്ച് പൊതുവെയുള്ള മുന്‍ധാരണ. അഥ് തിരുത്തുക എന്നതായിരുന്നു കരിയറില്‍ താന്‍ നേരിട്ട മറ്റൊരു വെല്ലുവിളിയെന്നും ഗംഭീര്‍ പറഞ്ഞു.

താന്‍ ഐപിഎല്ലില്‍ കൂടെ പ്രവര്‍ത്തിച്ചവരില്‍ ഏറ്റവും നല്ല ടീം ഉടമ ഷാരൂഖ് ഖാന്‍ ആണെന്നും ഗംഭീര്‍ പറയുന്നു. അത് താന്‍ കൊല്‍ക്കത്ത മെന്‍ററായി തിരിച്ചെത്തിയതുകൊണ്ടല്ലെന്നും കൊല്‍ക്കത്ത നായകനായിരുന്ന ഏഴ് വര്‍ഷകാലത്ത് തങ്ങള്‍ 70 സെക്കന്‍ഡിലധികം ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ഗംഭീര്‍ പറഞ്ഞു.

ആ ഏഴ് വര്‍ഷക്കാലത്ത് അദ്ദേഹം എന്നോട് ക്രിക്കറ്റിനെക്കുറിച്ച് ഒറ്റ അക്ഷരം ചോദിച്ചിട്ടില്ല. നിങ്ങള്‍ക്ക് അത് സങ്കല്‍പ്പിക്കാനാകുമോ എന്നും ഗംഭീര്‍ ചോദിച്ചു. ടി20 ലോകകപ്പിനുശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുമ്പോള്‍ ഗൗതം ഗംഭീറിനെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week