27.2 C
Kottayam
Friday, November 22, 2024

വൈറസിന് ജനിതക മാറ്റം?മഞ്ഞപ്പിത്ത ജാ​ഗ്രത കൈവിടരുതെന്ന് ആരോഗ്യവകുപ്പ്

Must read

മലപ്പുറം: മഞ്ഞപ്പിത്ത ജാ​ഗ്രതയിൽ സംസ്ഥാനം. മലപ്പുറത്ത് രോ​ഗം ബാധിച്ച് അഞ്ച് മാസത്തിനിടെ എട്ട് പേർ മരിച്ചതിന് പിന്നാലെ ആരോ​ഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനവും ശക്തമാക്കി. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാൻ സാമ്പിളുകൾ തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ജനിതകമാറ്റം വന്നിട്ടുണ്ടെങ്കിൽ വൈറസിന്റെ ആക്രമണസ്വഭാവത്തിലും മാറ്റമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം പരിഗണിച്ചാണിത്.

നിലമ്പൂർ, ചുങ്കത്തറ, പോത്തുകല്ല്, കാളികാവ് തുടങ്ങിയ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്ത മരണമുണ്ടായത്. ജനുവരി മുതൽ 1,032 മഞ്ഞപ്പിത്ത കേസുകളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്‌തത്. സംശയാസ്പദമായ 3184 കേസുകളുമുണ്ടായി.

മരിച്ചവരിൽ കൂടുതലും മറ്റ് അസുഖങ്ങൾ കൂടി ഉള്ളവരായിരുന്നു. മറ്റ് അസുഖങ്ങളുള്ളവർ മഞ്ഞപ്പിത്തത്തിന്റെ കാര്യത്തിൽ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. നിലവിൽ 14 രോ​ഗികളാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിലമ്പൂർ ​ഗവ.ആശുപത്രിയിൽ മഞ്ഞപ്പിത്ത ബാധിതർക്കായി പ്രത്യേകം വാർഡ് തുറന്നിട്ടുണ്ട്.

എറണാകുളം ജില്ലയിലെ വേങ്ങൂര്‍ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടരുകയാണ്. 171 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇവരില്‍ 38 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

വേനൽമഴ പെയ്തതോടെ ജലാശയങ്ങളിൽ മലിനജലമൊഴുക്ക് വ്യാപിക്കുന്ന സാഹചര്യമുണ്ടാകുമെന്നതിനാൽ മുന്നൊരുക്ക പ്രവർത്തനവും നടത്തുന്നുണ്ട്. കരളിനെയാണ് മഞ്ഞപ്പിത്തം കൂടുതലായും ബാധിക്കുക. മുതിര്‍ന്നവരിലാണ് രോഗം പലപ്പോഴും ഗുരുതരമാകാറുള്ളതുകൊണ്ട് ഈ വിഭാഗക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ഓര്‍മിപ്പിക്കുന്നു.

ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. ഗുരുതരമാകുന്നതോടെ മൂത്രത്തിലും കണ്ണിലും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. കുടിവെള്ളം വഴിയും ആഹാരസാധനങ്ങൾ വഴിയുമാണ് മഞ്ഞപ്പിത്തം അധികവും പകരുന്നത്.

വേണം മുന്‍കരുതല്‍

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക
  • കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക
  • ഇടയ്ക്കിടെ കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യുക
  • കുടിവെള്ള പമ്പിങ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പു വരുത്തുക.
  • പൊതുസ്ഥലങ്ങളിൽ നിന്ന് വാങ്ങിക്കഴിക്കുന്ന ശീതളപാനീയങ്ങളും ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് ഉറപ്പാക്കണം
  • ആഹാരം കഴിക്കുന്നതിനു മുമ്പും കഴിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക
  • മലവിസർജനത്തിനുശേഷം കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക
  • കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ സുരക്ഷിതമായി നീക്കംചെയ്യുക
  • വീടിൻ്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിക്കുക പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • ആഹാരസാധനങ്ങൾ എപ്പോഴും അടച്ചുസൂക്ഷിക്കുക
  • പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക
  • പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം മാത്രം ഉപയോഗിക്കുക
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നവീൻ ബാബുവിന്റെ മരണം: തെളിവ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയിൽ

കണ്ണൂർ : കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കാൻ കോടതിയെ സമീപിച്ച് ഭാര്യ കെ മഞ്ജുഷ . ഹർജി 23-ന് കോടതി പരിഗണിക്കും. രേഖകൾ സംരക്ഷിച്ചില്ലെങ്കിൽ,...

ഓസ്ട്രേലിയയിലും രക്ഷയില്ല! പെർത്ത് ടെസ്റ്റിൽ തകർന്നടിഞ്ഞ് ഇന്ത്യ; രണ്ടക്കം കടന്നത് 4 പേര്‍ മാത്രം

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 150ന് പുറത്ത്. നാലു പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ...

ഭാര്യ പ്രസവത്തിനായി ലേബർ റൂമിൽ, ഭാര്യയുടെ ബന്ധുവിനെ ആശുപത്രി മുറിയിൽ പീഡിപ്പിച്ചു; പ്രതിക്ക് തടവ് ശിക്ഷ

തൃശൂര്‍: ഭാര്യയുടെ ബന്ധുവായ കുട്ടിയ വിവിധ ഘട്ടങ്ങളില്‍ ബലാത്സംഗം ചെയ്ത 45 കാരനെ കുന്നംകുളം പോക്‌സോ കോടതി 12 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. സ്വര്‍ണ കച്ചവടക്കാരനായ ചെറുതുരുത്തി...

ഹർത്താൽ മാത്രമാണോ ഏക സമര മാര്‍ഗ്ഗം? ഭരണത്തിലിരിയ്ക്കുന്ന എൽ.ഡി.എഫ് ഹർത്താൽ എന്തിന്? വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. വയനാട്ടിലെ എല്‍ഡിഎഫ് - യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ ഡിവിഷന്‍ ബെഞ്ച്, ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും...

ഗ്യാസ് കട്ടർ ഉപയോഗിച്ച് ബാങ്കിനുള്ളിൽ കടന്നു, എസ്ബിഐയിൽ നിന്ന് കവർന്നത് പണയം വച്ച 19 കിലോ സ്വർണം

വാറങ്കൽ: എസ്ബിഐയിൽ നിന്ന് ഇടപാടുകാർ പണയം വച്ച 19 കിലോ സ്വർണം മോഷണം പോയി. തെലങ്കാനയിലെ വാറങ്കലിലെ റായപാർഥി മണ്ടലിൽ നിന്നാണ് വലിയ മോഷണം നടന്നത്. 13 കോടിയിൽ അധികം മൂല്യമുള്ള സ്വർണ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.