24.9 C
Kottayam
Friday, October 18, 2024

പീഡനക്കേസിൽ അറസ്റ്റിലായ രണ്ട് മലയാളി അഭിഭാഷകർക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

Must read

ന്യൂഡൽഹി: വിവാഹമോചനക്കേസ് ഫയല്‍ചെയ്യാന്‍ സമീപിച്ച കക്ഷിയെ ബലാത്സംഗംചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ രണ്ട് മലയാളി അഭിഭാഷകര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളും അഭിഭാഷകരുമായ എം.ജെ. ജോണ്‍സൻ, ഫിലിപ്പ് കെ.കെ എന്നിവര്‍ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

2021-ല്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട് നിയമസഹായം തെടിയെത്തിയ യുവതിയെ അഭിഭാഷകന്‍ മദ്യം നല്‍കി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഭാര്യയെ പോലെ സംരക്ഷിക്കാമെന്നും മകളുടെ തുടര്‍ വിദ്യാഭ്യാസം നോക്കാമെന്നും അഭിഭാഷകന്‍ പറഞ്ഞതായി അതിജീവിത ആരോപിച്ചു. കോഴിക്കോട് വീട് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായും പറയുന്നു.

ഹൈക്കോടതി ഒക്ടോബറില്‍ ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഡിസംബറില്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം സൂപ്രീംകോടതി തടഞ്ഞിരുന്നു. മെയ് ആറിനാണ് അഭിഭാഷകരെ അറസ്റ്റു ചെയ്തത്.

ജസ്റ്റിസുമാരായ ഹൃശികേശ് റോയി, പങ്കജ് കുമാര്‍ മിശ്ര എന്നിവരാണ് ജാമ്യം അനുവദിച്ചത്. അതിജീവിതയേയോ കേസിലെ സാക്ഷികളെയോ പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് ഉത്തരവില്‍ പറയുന്നുവെന്ന് ലൈവ് ലോ റിപ്പോര്‍ട്ടുചെയ്തു.

കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ സുഹൃത്തുമായ അഭിഭാഷകനും തന്നെ പീഡിപ്പിച്ചുവെന്നും ആരോപണമുണ്ട്. ഒന്നാം പ്രതിക്കെതിരെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പരാതിയുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ വി. ചിദംബരേഷാണ് അതിജീവിതയ്ക്കുവേണ്ടി ഹാജയായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ ദ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാർ; പാകിസ്താനിൽ നിന്നും അത്യാധുനിക ആയുധങ്ങള്‍; ഏറ്റെടുത്തത് ബിഷ്‌ണോയി സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ്...

Popular this week