25.9 C
Kottayam
Saturday, October 5, 2024

മെസിയില്ല; ന്യൂയോർക്കിൽ തകർന്നടിഞ്ഞ് ഇന്റർ മയാമി;എംഎൽഎസിൽ നാണം കെട്ട തോൽവി

Must read

ന്യൂയോർക്ക്: ലയണൽ മെസ്സിയില്ലാത്ത ഇന്റർ മയാമിയെ രക്ഷിക്കാൻ ഇത്തവണ ലൂയിസ് സുവാരസിനും കഴിഞ്ഞില്ല. ന്യൂയോർക്ക് റെഡ് ബുൾസിനോട് എതിരില്ലാത്ത നാല് ​ഗോളിന് മയാമി സംഘം പരാജയപ്പെട്ടു. സ്‌കോട്‌ലാന്‍ഡ് ഫുട്ബോൾ താരം ലൂയിസ് മോർ​ഗൻ റെഡ് ബുൾസിനായി ഹാട്രിക് നേടി.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ​ഗോൾവേട്ടയ്ക്ക് മോർ​ഗൻ തുടക്കം കുറിച്ചു. ആദ്യ പകുതിയിൽ പിടിച്ചു നിൽക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞു. എന്നാൽ രണ്ടാം പകുതി തുടങ്ങിയതും റെഡ് ബുൾസ് ​ഗോൾ വേട്ട പുനരാരംഭിച്ചു. 51-ാം മിനിറ്റിൽ മോർ​ഗൻ രണ്ടാം ​ഗോൾ നേടി. 66-ാം മിനിറ്റിൽ വിക്കൽമാൻ കർമോണയുടെ സംഭാവനയായിരുന്നു ​ഗോൾ.

70-ാം മിനിറ്റിൽ മോർ​ഗൻ തന്റെ ഹാട്രിക് പൂർത്തിയാക്കി. മത്സരത്തിനിടെ പെയ്ത കനത്ത മഴയിൽ നനയാൻ മാത്രമായിരുന്നു മയാമി താരങ്ങളുടെ വിധി. പോയിന്റ് ടേബിളിലും മയാമി സംഘത്തിന് തിരിച്ചടിയുണ്ടായി. ആറ് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ലയണൽ മെസ്സിയുടെ സംഘം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

ബാലയുടെ ആസ്തി 240 കോടി; കേസ് നടത്തിയപ്പോൾ അമൃത സുരേഷ് ചെയ്തത്

കൊച്ചി:ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തിൽ ഉണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം ബാല തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 2009...

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

Popular this week