24.9 C
Kottayam
Sunday, October 6, 2024

100 രൂപയ്ക്ക് താമസം, 10 രൂപയ്ക്ക് ഉച്ചയൂണ്‍,കൊച്ചിയുടെ ഷീലോഡ്ജ് സൂപ്പര്‍ഹിറ്റ്‌

Must read

കൊച്ചി: വിമർശനങ്ങൾ ലാഭത്തിലൂടെ മറുപടി നൽകി ഷീ ലോഡ്ജിന്റെ ലാഭക്കണക്ക് നിരത്തുകയാണ് കൊച്ചി കോർപ്പറേഷൻ. ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ ലഭിച്ചത് 51.60 ലക്ഷം രൂപയാണ്. നടത്തിപ്പ് ചെലവായത് വെറും 12.53 ലക്ഷം രൂപ മാത്രം. കഴിഞ്ഞ വനിതാദിനത്തിലാണ് കൊച്ചിയിലെത്തുന്ന വനിതകൾക്ക് കുറഞ്ഞ ചെലവിൽ താമസസൗകര്യമൊരുക്കാൻ ഷീ ലോഡ്ജ് ആരംഭിച്ചത്.

പുറത്തെ ഹോട്ടലുകളിൽ താമസിക്കാൻ കുറഞ്ഞത് 500 രൂപയെങ്കിലും വേണമെങ്കിൽ വെറും 100 രൂപയ്ക്കായിരുന്നു താമസസൗകര്യം.ലോഡ്ജ് നടത്തിപ്പ് നഗരസഭ ഏറ്റെടുക്കും മുമ്പ് ലഭിച്ചിരുന്നത് വെറും ഒന്നോ രണ്ടോ ലക്ഷം രൂപയാണ്.

പിന്നീട് പേരണ്ടൂർ കനാലിനടുത്തുള്ള ചേരി നിവാസികളെ പാർപ്പിച്ചിരിക്കുകയായിരുന്നു. അതിനുശേഷം വർഷങ്ങളോളം പൂട്ടിക്കിടന്നു. ആ സ്ഥാനത്താണ് ഷീ ലോഡ്ജിന്റെ നേട്ടം. കുടുംബശ്രീയാണ് നടത്തിപ്പ്.

കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ ലിബ്ര ഹോട്ടലിന്റെ ഒരുഭാഗം 4.80 കോടി രൂപ ചെലവിൽ നവീകരിച്ചാണ് ഷീ ലോഡ്ജ് ഒരുക്കിയത്. ഇതേ കെട്ടിടത്തിലാണ് പത്ത് രൂപയ്ക്ക് ഉച്ചയൂണും കുറഞ്ഞനിരക്കിൽ മറ്റ് ആഹാരവും ലഭിക്കുന്ന സമൃദ്ധി@കൊച്ചി ഭക്ഷണശാല.

മുറികളെല്ലാം ബാത്ത് അറ്റാച്ച്ഡാണ്. സൗരോർജ സംവിധാനം വഴി എല്ലാ മുറികളിലും ചൂടുവെള്ളവും ലഭിക്കും. ഡ്രസിംഗ്‌ ടേബിൾ, മേശ, കസേര തുടങ്ങിയവയുമുണ്ട്.

ആധാർ കാർഡ്, നഗരത്തിൽ എത്തിയതിന്റെ കാരണം തെളിയിക്കുന്ന രേഖകൾ എന്നിവ ഹാജരാക്കണം. ഒരാൾക്ക് അഞ്ചു ദിവസം വരെ താമസിക്കാം. ഹ്രസ്വകാല കോഴ്‌സുകൾ ചെയ്യുന്നവർക്ക് ഒരു മാസം വരെ. 12 മണി വരെയാണ് പ്രവേശനം.

ചെലവ് : 4.80 കോടി

മുറികൾ : 96

ഡോർമെട്രി: 25 ബെഡ്

വാടക

ഡോർമെട്രി 100

സിംഗിൾ റൂം 200

ഡബിൾ റൂം 350

പദ്ധതിക്കായി ക്ഷേമകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ ലാൽ വഹിച്ച പങ്ക് നിസ്തുലമാണ്. ഉദ്യോഗസ്ഥരെയും ഷീ ലോഡ്ജിന്റെ നടത്തിപ്പുകാരെയും അഭിനന്ദിക്കുന്നു. ഈ നേട്ടം നിലനിറുത്തണം

എം. അനിൽകുമാർ

മേയർ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week