24.9 C
Kottayam
Friday, October 18, 2024

നിങ്ങളീ പത്മജ പത്മജ എന്ന് പറയുന്നതെന്തിനാ? താമരയുടെ വർത്തമാനമേ പറയണ്ട: കെ. മുരളീധരൻ

Must read

തൃശ്ശൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ശിഖണ്ഡി പരാമര്‍ശത്തില്‍ മറുപടിയുമായി കോൺ​ഗ്രസ് നേതാവ് കെ. മുരളീധരന്‍. കെ. സുരേന്ദ്രന് ഒറ്റുകാരന്റെ റോളാണെന്ന് മുരളീധരൻ പറഞ്ഞു. ഒറ്റുകാരന് മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുരേന്ദ്രന്‍ പല സന്ദര്‍ഭത്തിലും മറ്റുള്ളവര്‍ക്ക് പാർട്ടിയെ വില്‍ക്കുന്നയാളാണ്. പ്രത്യേകിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്. അവർ തമ്മിൽ നല്ല ബന്ധമാണല്ലോ. അതിനുള്ള സ്ഥാനാർഥികളെയാണ് ഇത്തവണ നിർത്തിയിരിക്കുന്നത്. മഹാഭൂരിപക്ഷം ദുർബലരായ സ്ഥാനാർഥികളാണ്. അത് സി.പി.എമ്മിനെ സഹായിക്കാനാണ്. അത് സ്വന്തം പാർട്ടിയെ ഒറ്റുകൊടുക്കുകയല്ലേ, മുരളീധരൻ ചോദിച്ചു.

തിരഞ്ഞെടുപ്പിൽ ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നത്. വര്‍ഗീയ കക്ഷികളുമായി ഒരു രീതിയിലും വിട്ടുവീഴ്ച ചെയ്യില്ല. നേമത്ത് ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യമായിരുന്നു. അവിടെ പാര്‍ട്ടി ദുര്‍ബലമായിരുന്നു. എന്നാല്‍, അന്ന് പോരാടി ബി.ജെ.പിയെ തോല്‍പ്പിച്ചു. എന്നാല്‍, തൃശ്ശൂരിൽ ജയിക്കാനാണ് ഉദ്ദേശം. കൂടാതെ, ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുക. മണ്ഡലം നിലനിര്‍ത്തുക, മുരളീധരൻ വ്യക്തമാക്കി.

കെ. മുരളീധരന് ബി.ജെ.പിയിൽനിന്ന് ഓഫറുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെ അദ്ദേഹം തള്ളി. പാർട്ടിയെ ഒറ്റിക്കൊടുക്കുന്ന സ്വഭാവക്കാരനല്ല. പാർട്ടിയോട് വിലപേശുന്ന സ്വഭാവവും തനിക്കില്ല. അത് കെ. കരുണാകരന്റെ കുടുംബത്തിലാര്‍ക്കും ഇതുവരെ ഉണ്ടായിട്ടില്ല.

പത്മജ വേണു​ഗോപാലിനെ ബി.ജെ.പിയിലേക്കെത്തിച്ചത് ബഹ്റയാണെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ‘നിങ്ങളീ പത്മജ പത്മജ എന്ന് പറയുന്നതെന്തിനാ. ഇവിടെ എന്തൊക്കെ നല്ല കാര്യങ്ങൾ പറയാനുണ്ട്. താമരേടെ വര്‍ത്താനമേ പറയണ്ട’, മുരളീധരൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ ദ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാർ; പാകിസ്താനിൽ നിന്നും അത്യാധുനിക ആയുധങ്ങള്‍; ഏറ്റെടുത്തത് ബിഷ്‌ണോയി സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ്...

Popular this week