24.9 C
Kottayam
Friday, October 18, 2024

‘അജിത്തിന് ബ്രെയിന്‍ ട്യൂമറോ?പ്രതികരണവുമായി മാനേജർ

Must read

ചെന്നൈ:തെന്നിന്ത്യൻ താരം അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത ഇന്നലെയാണ് എത്തിയത്. പിന്നാലെ നടന്റെ ആരോഗ്യവിവരങ്ങളെക്കുറിച്ചും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ നടന്റെ ആരോഗ്യ വിവരങ്ങളിൽ പ്രതികരണവുമായെത്തിരിക്കുകയാണ് അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര.

അജിത്തിന് ബ്രെയിൻ ട്യൂമർ എന്ന തരത്തിൽ പ്രചരിച്ച വാർത്ത തെറ്റാണെന്ന് അദ്ദേഹം അറിയിച്ചു. പതിവ് ആരോഗ്യപരിശോധനകൾക്കായാണ് താരം ആശുപത്രിയിലെത്തിയത്. ചെവിയ്ക്ക് താഴെ നീര്‍വീക്കം കണ്ടെത്തുകയും അത് ചികിത്സിക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തെ ജനറൽ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് രാത്രിയോ നാളെ രാവിലെയോ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത് എന്ന് സുരേഷ് ചന്ദ്ര പറഞ്ഞു.

നിലവിൽ ‘വിടാമുയർച്ചി’ എന്ന ചിത്രത്തിലാണ് അജിത് ഇപ്പോൾ അഭിനയിക്കുന്നത്, അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. ‘കലഗ തലൈവൻ’ എന്ന ചിത്രത്തിന് ശേഷം മഗിഴ് തിരുമേനിയാണ് ‘വിടാമുയർച്ചി’ സംവിധാനം ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാർ; പാകിസ്താനിൽ നിന്നും അത്യാധുനിക ആയുധങ്ങള്‍; ഏറ്റെടുത്തത് ബിഷ്‌ണോയി സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ്...

ക്രിപ്റ്റോ കറൻസിയിലും ഓൺലൈൻ ബെറ്റിങ്ങിലും തട്ടിപ്പ് ; നടി തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തു

ന്യൂഡൽഹി : ഓൺലൈൻ ബെറ്റിംഗ് കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് ഇഡി. നടിക്കെതിരായ അന്വേഷണം നടക്കുന്ന ക്രിപ്റ്റോ കറൻസി കേസിലായിരുന്നു ചോദ്യം ചെയ്യൽ. 5 മണിക്കൂറോളം സമയമാണ് ഇഡി...

വനിതാ ടി20 ലോകകപ്പില്‍ വമ്പൻ അട്ടിമറി; ഓസീസിനെ’ വീഴ്ത്തി ദക്ഷിണാഫ്രിക്ക ഫൈനലില്‍

ദുബായ്: വനിതാ ടി20 ലോകകപ്പിലെ വമ്പന്‍ അട്ടിമറികളിലൊന്നില്‍ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ 17.2...

ലക്ഷദ്വീപിന്‌ മുകളിലും ചക്രവാതചുഴി രൂപപ്പെട്ടു; കേരളത്തിൽ ഒരാഴ്ച മഴ സാധ്യത തുടരും

തിരുവനന്തപുരം: കേരളത്തിൽ ഒരാഴ്ച കൂടി മഴ സാധ്യത ശക്തമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്‍റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് മുകളിലടക്കം ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ മഴ സാധ്യത ശക്തമായി തുടരുന്നത്. എന്നാൽ ഒരു ജില്ലയിലും പ്രത്യക...

Popular this week