24.3 C
Kottayam
Sunday, September 29, 2024

എന്തു കോലം കെട്ടലാണ് തള്ളേ, മുത്തശ്ശി മോഡേണ്‍ ഡ്രസ്സിട്ടതാണോ? നടി മീനയ്ക്കുനേരെ സൈബര്‍ അറ്റാക്ക്‌

Must read

കൊച്ചി:നടി മീന വീണ്ടും മലയാളത്തില്‍ നായികയായി അഭിനയിക്കുകയാണ്. ആനന്ദപുരം ഡയറീസ് എന്ന പേരില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തിലൂടെ വേറിട്ട കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടി കേരളത്തിലുടനീളം എത്തിയിരുന്നു. പല വേദികൡും പ്രത്യക്ഷപ്പെട്ട നടി തന്റെ സിനിമയെ കുറിച്ച് സംസാരിച്ചു.

എന്നാല്‍ നടി ആദ്യം വന്നത് തന്നെ ജീന്‍സും ടീഷര്‍ട്ടും ധരിച്ചാണ്. നീല നിറമുള്ള ടീ ഷര്‍ട്ടും വെള്ള ജീന്‍സും ധരിച്ച് പൊതുവേദിയിലേക്ക് എത്തിയ മീനയെ വ്യാപകമായി ആക്രമിക്കുകയാണ് സൈബര്‍ ലോകം. നടിയ്ക്ക് ചേരാത്ത വസ്ത്രമാണെന്നും ഈ പ്രായത്തിലും കോലം കെട്ടി നടക്കുകയാണെന്നുമൊക്കെ ചൂണ്ടി കാണിച്ച് കൊണ്ടാണ് വിമര്‍ശകര്‍ എത്തിയിരിക്കുന്നത്.

‘എന്തു കോലം കെട്ടലാണ് തള്ളേ. എന്റെ മുത്തശ്ശി മോഡേണ്‍ വസ്ത്രമിട്ടത് പോലെയുണ്ട്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ മീനയ്ക്ക് തീരെ സെന്‍സില്ല. നടിയായത് കൊണ്ട് കുറച്ചെങ്കിലും ഫാഷന്‍ സെന്‍സ് വേണ്ടേ. അതുമില്ല.

ശരീരത്തിന് യോജിച്ച വേഷം ഇട്ടിരുന്നെങ്കില്‍ ആള്‍ക്കാര്‍ ആരും കുറ്റം പറയില്ലായിരുന്നു. അത് ഇവര്‍ക്ക് നല്ല ഭംഗിയും ആയിരിക്കും. ഇത് എന്ത് കോലമാണ് ഇവര്‍ കെട്ടിയിരിക്കുന്നത്. ഇവരുടെ ലുക്ക് വളരെ തമാശയായി തോന്നുന്നു.’ എന്നിങ്ങനെ മീനയെ കളിയാക്കി കൊണ്ടാണ് ഭൂരിഭാഗം കമന്റുകളും വന്നിരിക്കുന്നത്.

എന്നാല്‍ മലയാളത്തിലെ മറ്റുനടിമാരെക്കാളും വിജയിച്ചതും സൂപ്പര്‍താരപദവി അര്‍ഹിക്കുന്നതും നടി മീനയ്ക്കാണെന്ന് പറഞ്ഞ് ആരാധകരുമെത്തി. എല്ലാവരും ഒരുപാട് ഇഷ്ടപെടുന്ന നായിക. ഒരു നെഗറ്റീവും ആരെക്കൊണ്ടും പറയിപ്പിക്കാത്ത നടി.

അന്നും ഇന്നും എന്നും മീന ചേച്ചിയെ ആണ് ഏറ്റവും ഇഷ്ടം. ചേച്ചി ഇപ്പോഴും എളിമയോടെ സംസാരിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. പഴയത് പോലെ തന്നെ ഇപ്പോഴും അതേ സുന്ദരി തന്നെ. നാല്‍പ്പത്തിയേഴാമത്തെ വയസ്സിലും ചേച്ചി വെറെ ലെവല്‍ ആണ്.

മീന വളരെ ചെറുപ്പവും സുന്ദരിയുമാണ്. എല്ലാത്തരം വസ്ത്രങ്ങളും അവള്‍ക്ക് അനുയോജ്യമാണ്. വിദ്വേഷികള്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത. അവര്‍ അസൂയയുടെ കൊടുമുടിയിലേക്ക് എത്തിയിരിക്കുകയാണ്.

ചെറിയ പ്രായത്തില്‍ തന്നെ അതായത് ഏതാണ്ട് 20-22 വയസ്സില്‍ തന്നെ കരിയറിന്റെ പീക്ക് കണ്ട നടിയാണ് മീന. എങ്കിലും വളരെ സിംപിളായിട്ടുള്ള വ്യക്തി കൂടിയാണ് അവര്‍. ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം അവരുടെ ജോഡിയായി അഭിനയിച്ച ഏക നായിക. യുവ നായികമാര്‍ക്ക് മീന ശരിക്കും ഒരു മാതൃകയാണ്. നടിമാരില്‍ വെച്ച് എനിക്ക് ഇഷ്ടപെട്ട നടി മീനയാണ്. തീരെ ജാഡ ഇല്ല. എല്ലാവരോടും എളിമയില്‍ സംസാരിക്കുന്ന ആളുമാണ്

പ്ലാസ്റ്റിക് സര്‍ജറിയോ കോസ്‌മേറ്റിക് സര്‍ജറിയോ ഇല്ലാതെ തന്നെ ദൈവം അനുഗ്രഹിച്ചു നല്‍കിയ പ്രകൃതി സൗന്ദര്യമാണ് നടിയുടേത്. നാല് ഭാഷകളില്‍ സൂപ്പര്‍താരമായി ഒരുപോലെ അഭിനയിച്ചിട്ടുള്ള മീനയാണ് ശരിക്കും ലേഡി സൂപ്പര്‍ സ്റ്റാര്‍.. എന്നിങ്ങനെ നടിയെ കുറിച്ച് നിരവധി കമന്റുകളാണ് വരുന്നത്.

നാല് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങിയ നടി മീന ഇപ്പോഴും സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് ശേഷമാണ് നടിയെ ചുറ്റിപ്പറ്റി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ എതിര്‍പ്പുകളും വിമര്‍ശനവും വകവെക്കാതെ അഭിനയത്തില്‍ സജീവമാവുകയാണ് മീനയിപ്പോള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week