25.9 C
Kottayam
Saturday, September 28, 2024

കൈക്കൂലി ഗൂഗിള്‍ പേയില്‍ പണം വലിച്ചെറിഞ്ഞ് ജീവനക്കാര്‍,കൈവശം ആധാരങ്ങള്‍;ഒലവക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് കണ്ടത് ഞെട്ടിയ്ക്കുന്ന കാഴ്ചകള്‍

Must read

പാലക്കാട് :ജില്ലയിലെ ഒല്ലവക്കോട് സബ് രജിസ്ട്രാര്‍ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ജീവനക്കാർ ഒളിപ്പിച്ചുവെച്ച കൈക്കൂലി പണം പിടിച്ചെടുത്തു. ആധാരം എഴുത്തുക്കാരെ ഇടനിലക്കാരായി നിര്‍ത്തി അപേക്ഷകരില്‍ നിന്നും  രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാർ ഫീസിനേക്കാള്‍ കൂടുകല്‍ തുക കൈക്കൂലി ചോദിച്ച് വാങ്ങുന്നു എന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം പാലക്കാട് വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി സി.എം ദേവദാസും സംഘവുമാണ്  മിന്നല്‍ പരിശോധന നടത്തിയത്.

പരിശോധനയിൽ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിയായി വാങ്ങിയ പണവും പിടിച്ചെടുത്തു.  ഹെഡ് ക്ലര്‍ക്ക് (സബ് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്) തൗഫീക്ക് റഹ്‌മാന്‍ തന്റെ പോക്കറ്റില്‍ നിന്നും 9600 രൂപ മേശക്കടിയില്‍ വല്ലിച്ചെറിഞ്ഞെങ്കിലും വിജിലൻസ് കൈയ്യോടെ പൊക്കി.

 ഓഫീസ് അറ്റന്‍ഡന്റ് സുബിത സെബാസ്റ്റിന്‍ അലമാരക്ക് പുറകില്‍ പണം ഒളിപ്പിച്ചു. എന്നാൽ ഇതും വിജിലൻസ് കണ്ടെത്തി.  1400 രൂപയാണ് അലമാരയ്ക്ക് പിറകിൽ നിന്നും കണ്ടെത്തിയത്. പരിശോധനയിൽ ഇത് കൈക്കൂലി പണമാണെന്ന് ബോധ്യപ്പെട്ടു.

കൂടാതെ മേല്‍ ഉദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഉത്തരവോ ഇല്ലാതെ വീട്ടില്‍ കൊണ്ടുപോയി പകര്‍ത്തി എഴുതാന്‍ ശ്രമിച്ച, ഹെഡ് ക്ലര്‍ക്ക് തൗഫീക്ക് റഹ്‌മാന്റെ കൈവശമുള്ള 33 ആധാരങ്ങളും സീനിയര്‍ ക്ലര്‍ക്ക് മിനിയുടെ കൈവശമുള്ള 5 ആധാരങ്ങളും ബാഗില്‍ നിന്നും വിജിലൻസ് സംഘം കണ്ടെടുത്തു.

സീനിയര്‍ ക്ലര്‍ക്കായ മിനിയുടെ മൊബൈല്‍ പരിശോധിച്ചതില്‍ ആധാരം എഴുത്തുകാര്‍ അന്നേ ദിവസം ആയിരങ്ങള്‍ ഗൂഗിള്‍ പേ വഴി ഇടപട് നടത്തിയതായും കണ്ടെത്തി.  മിന്നല്‍ പരിശോയില്‍ ഗസ്റ്റഡ് ഉദ്യോഗസ്ഥനായ പാലക്കാട് ക്വാളിറ്റ് കണ്ട്രോള്‍ ഡിസ്ട്രിക്ക്റ്റ് ലാബ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ശ്രീ. ശശിധരന്‍.എസ്, പാലക്കാട് വി.എ.സി.ബി പോലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ പ്രസാദ്. എസ്, എസ്.ഐ ആയ സുരേന്ദ്രന്‍. ബി, എസ്.സി.പി.ഒ മാരായ ഉവൈസ്, വിനീഷ്‌കുമാര്‍, സുബാഷ്, സുജിത്ത് സി.പി.ഒ മാരായ സിന്ധു, അഭിലാഷ്, സന്തോഷ് എന്നിവര്‍ പങ്കെടുത്തു. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ തക്കതായ നടപടിയെടുക്കുമെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി.  

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week