30 C
Kottayam
Saturday, May 11, 2024

മക്കയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

Must read

റിയാദ്: മക്കയിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ സ്വദേശി സഫ്വാൻ (35) ആണ് മരിച്ചത്. മക്കയിലെ സയാദിലാണ് അപകടം നടന്നത്.

സഫ്വാൻ സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് പരിക്കേറ്റു. പരിക്കേറ്റയാൾ മക്കയിലെ അൽ നൂർ ആശുപത്രിയിൽ ചികിത്സയിലാണ്. മക്കയിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സഫ്വാൻ. ഭാര്യ : ഹന്ന. ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ഒട്ടുമ്മലിന്റെ സഹോദര പുത്രനാണ് മരിച്ച സഫ്വാൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week