25.8 C
Kottayam
Wednesday, October 2, 2024

കിന്നാരത്തുമ്പികള്‍ക്ക് ആകെ ലഭിച്ച പ്രതിഫലം എത്ര?, വെളിപ്പെടുത്തി നടി ഷക്കീല

Must read

കോഴിക്കോട് : നായികമാര്ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്നത് സിനിമയിലെ വസ്‍തുതയാണ് എന്ന് വെളിപ്പെടുത്തി നടി ഷക്കീല. എനിക്ക് ഒരു സമ്പാദ്യവുമില്ല, കിട്ടിയതെല്ലാം എന്റെ കുടുംബത്തിന് കൊടുത്തു. അതിനാല്‍ ആദായ നികുതി വകുപ്പിനെ തനിക്ക് പേടിയില്ല എന്നും നടി ഷക്കീല വ്യക്തമാക്കി.

കിന്നാരത്തുമ്പികളില്‍ വേഷമിട്ടതിന് ലഭിച്ച പ്രതിഫലം ഇരുപത്തിയയ്യായിരം രൂപയാണ് എന്നും നടി ഷക്കീല വെളിപ്പെടുത്തി. കിന്നാരത്തുമ്പിയില്‍ എനിക്ക് ഉണ്ടായിരുന്നത് അഞ്ച്  ദിവസം മാത്രമായിരുന്നു. അത് വലിയ ഹിറ്റായി. പിന്നീട് കാതര എന്ന സിനിമയ്‍ക്ക് ദിവസവും ലഭിച്ചത് പതിനായിരം രൂപ ആയിരുന്നു എന്നും 10 ദിവസമാണ് ചിത്രീകരണമുണ്ടായത് എന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷക്കീല വ്യക്തമാക്കി.

എനിക്ക് മൂന്ന് ലക്ഷം മൂന്നാമത്തെ സിനിമയ്‍ക്ക് പ്രതിഫലമായി ലഭിച്ചു. പിന്നീട് മൂന്ന്, നാല് ലക്ഷമൊക്കെ സിനിമയ്‍ക്ക് പ്രതിഫലം ലഭിക്കാറുണ്ടായിരുന്നു എന്നും നടി ഷക്കീല വെളിപ്പെടുത്തി. തനിക്ക് മൂന്ന് ലക്ഷം മൂന്ന് ദിവസത്തേയ്‍ക്ക് മാത്രമായും പ്രതിഫലമായി ലഭിച്ചിട്ടുണ്ട് എന്നും ഷക്കീല വെളിപ്പെടുത്തുന്നു. അന്നൊന്നും പൈസയുടെ വില അറിയില്ലായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

അവസരം ലഭിച്ചാല്‍ ഇനിയും മലയാള സിനിമയില്‍ വേഷമിടും എന്നും സദാചാരം ഒരു മിഥ്യ എന്ന വിഷയത്തില്‍ സംസാരിക്കവേ ഷക്കീല വ്യക്തമാക്കി. ആയിരക്കണക്കിനാളുകളുടെ മനസില്‍ ഞാനുണ്ടെന്നതിന്റെ തെളിവാണ് തന്നെ കാണാൻ തടിച്ചുകൂടിയ ആള്‍ക്കൂട്ടും അതില്‍ വലിയ സന്തോഷം ഉണ്ടെന്നും ഷക്കീല വ്യക്തമാക്കി.

സമ്പാദ്യമൊന്നും ഒരിക്കലും ഞാൻ ഒരു തരത്തിലും ദുരുപയോഗം ചെയ്‍തിട്ടില്ല . അങ്ങനെയുളള പ്രചാരണം തീര്‍ത്തും തെറ്റാണ്. അറുപത്തിയഞ്ചോളം ചെക്കുകള്‍ മാറാനാകാതെ ബൗണ്‍സിയതിന് ശേഷം പണമായിട്ടാണ് പ്രതിഫലം സ്വീകരിച്ചിരുന്നത് എന്നും ഷക്കീല വെളിപ്പെടുത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ലൈവ് ഇട്ട് വ്യൂസ് നോക്കി’; മനാഫിനെതിരെ അർജുന്‍റെ കുടുംബം, എന്‍റെ യൂട്യൂബിൽ ഇഷ്ടമുള്ളത് ഇടുമെന്ന് മനാഫ്

കോഴിക്കോട്: ലോറി ഡ്രൈവര്‍ മനാഫിനെതിരെ രൂക്ഷ വിമശനവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുകയാണെന്നും അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ...

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

Popular this week