24.5 C
Kottayam
Sunday, October 6, 2024

Gold Rate Today: സ്വർണവിലയിൽ വീണ്ടും ഇടിവ് ; ഒരാഴ്ചയായി വില താഴേക്ക്

Must read

തിരുവനന്തപുരം: സ്വർണവില വീണ്ടും ഇടിഞ്ഞു. ഒരാഴ്ചയായി സ്വർണവില കുറയുകയാണ്. ജനുവരി മൂന്ന് മുതൽ 740 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയാണ്.

സ്വർണവില 46,000 ത്തിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ജനുവരി രണ്ടിന് വില ഉയർന്നെങ്കിലും മൂന്നിന് 200  രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. പിന്നീട തുടർച്ചയായി സ്വർണവില ഇടിക്കുകയായിരുന്നു.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 470 രൂപയാണ്.

വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 46,840 രൂപ
ജനുവരി 2 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
ജനുവരി 3 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 46,800 രൂപ
ജനുവരി 4 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ 
ജനുവരി 5 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46,400 രൂപ 
ജനുവരി 6 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,400 രൂപ 
ജനുവരി 7 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,400 രൂപ 
ജനുവരി 8 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു വിപണി വില 46,240 രൂപ
ജനുവരി 8 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 46,160 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week