25.9 C
Kottayam
Saturday, October 5, 2024

‘ആര്‍ത്തവം വൈകല്യമല്ല’; ശമ്പളത്തോട് കൂടിയുള്ള ആര്‍ത്തവ അവധി ആവശ്യമില്ലെന്ന് സ്മൃതി ഇറാനി

Must read

ന്യൂഡല്‍ഹി: ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി ആവശ്യമില്ലെന്ന് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ആര്‍ത്തവം ഒരു വൈകല്യമല്ലെന്നും അതിനാല്‍ ശമ്പളത്തോട് കൂടിയുള്ള അവധി അനാവശ്യമാണെന്നും കേന്ദ്രമന്ത്രി വാദിച്ചു. ആര്‍ത്തവ ശുചിത്വ നയത്തെക്കുറിച്ച് രാജ്യസഭയില്‍ ആര്‍ജെഡി അംഗം മനോജ് കുമാര്‍ ഝാ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനി.

‘ആര്‍ത്തവമുള്ള സ്ത്രീ എന്ന നിലയില്‍ ആര്‍ത്തവവും ആര്‍ത്തവചക്രവും ഒരു വൈകല്യമായി കണക്കാക്കുന്നില്ല, അത് സ്ത്രീകളുടെ ജീവിതത്തില്‍ ജൈവികമായി നടക്കുന്ന ഒന്നാണ്. ആര്‍ത്തവമില്ലാത്ത ഒരാള്‍ക്ക് അതിനെക്കുറിച്ച് പ്രത്യേക കാഴ്ച്ചപ്പാടാണെന്ന് കരുതി സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന വിഷയങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് വയ്ക്കില്ല.’ സ്മൃതി ഇറാനി പറഞ്ഞു.

ഒരു ചെറിയ വിഭാഗം സ്ത്രീകള്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ഇതെല്ലാം മരുന്നിനാല്‍ മാറ്റാന്‍ കഴിയുന്നതാണെന്നും ബുധനാഴ്ച്ച രാജ്യസഭയില്‍ സമര്‍പ്പിച്ച രേഖാമൂലമുള്ള പ്രതികരണത്തില്‍ സ്മൃതി ഇറാനി വ്യക്തമാക്കി.

‘ആര്‍ത്തവത്തിന്റെ പ്രശ്‌നവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചിലര്‍ അപമാനത്തോടെയാണ് കാണുന്നത്. ആര്‍ത്തവമുള്ളവരുടെ സ്വാതന്ത്ര്യം, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം എന്നിവ സാമൂഹിക വിലക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും സാമൂഹിക ബഹിഷ്‌കരണത്തിന് കാരണമാകുന്നുണ്ട്.’ സ്മൃതി ഇറാനി പറഞ്ഞു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആര്‍ത്തവ ശുചിത്വ നയത്തിന്റെ കരട് രൂപീകരിച്ചതായി സ്മൃതി ഇറാനി ബുധനാഴ്ച രാജ്യസഭയെ അറിയിച്ചു. 10-19 പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം ഇതിനകം തന്നെ പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് സ്മൃതി സഭയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

ബാലയുടെ ആസ്തി 240 കോടി; കേസ് നടത്തിയപ്പോൾ അമൃത സുരേഷ് ചെയ്തത്

കൊച്ചി:ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തിൽ ഉണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം ബാല തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 2009...

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

Popular this week