.കോട്ടയം : കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ്മീഡിയം സ്കൂൾ ഒരുക്കുന്ന ശാസ്ത്ര, കലാ, സാംസ്കാരിക മേളയുടെ പ്രദർശനം SACE 2023 നവംബർ 23, 24, 25 തീയതികളിൽ കെ.ഇ. സ്കൂളിലെ കുട്ടികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന ഈ മേളയിൽ മറ്റു പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികളും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു. ഇ
ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്‌സ്, ഡിപ്പാർട്ട്മെന്റ് ഓഫ് എൺവയോൺമെൻ്റൽ സയൻസ്, എം.ജി. യൂണിവേഴ്‌സിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സ്, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം, മറ്റ് ഡിപ്പാർട്ട്മെന്റു്റുകൾ, ഓക്സിജൻ പ്ലേ ഏരിയ, ബഡ്‌സ് സ്‌കൂൾ, റോബോട്ടിക്സ്, സൈക്കോളജി തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന പ്രദർശനങ്ങളും നടക്കും.
ഐ.എസ്.ആർ.ഒ., സ്കൈ വാച്ച്, വ്യത്യസ്ത തരം ടെലിസ്കോപ്പുകൾ, പ്ലാനറ്റോറിയം മുതലായവ പരിചയപെടുത്തും കേരളത്തിലുടനീളമുള്ള വിവിധ എഞ്ചിനീയറിംഗ് കോളേജുകളും മേളയിൽ പങ്കെടുക്കുന്നു. കുട്ടികളുടെ ശാസ്ത്ര, സാങ്കേതിക, കലാ, സാംസ്കാരിക അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദർശനം സ്‌കൂളിൽ ഒരുക്കുന്നത്. കെ.ഇ. സ്കൂളിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനും, കേരള നവോത്ഥാന ചരിത്രത്തിലെ ആദി പഥികരിൽ അഗ്രഗണ്യനുമായ വിശുദ്ധ ചാവറപ്പിതാവിനെ വിശുദ്ധനായി പ്രഖ്യാപിച്ചതിൻ്റെ 9-ാം വാർഷികദിനത്തിലാണ് ഈ പ്രദർശനം ആരംഭിക്കുന്നത്.
കൈനകരിയിൽ വിശുദ്ധ ചാവറയച്ചൻ ജനിച്ചുവീണ വീടിന്റെ മാതൃക അതേരീതിയിൽ തന്നെ ഇവിടെ നിർമ്മിച്ചിരിക്കുകയാണ്. ഈ വീടിനുള്ളിലൂടെ കടന്ന് ചാവറയച്ചൻ്റെ ജീവചരിത്രം പ്രതിപാദിക്കുന്നതാണ് ആദ്യത്തെ സ്റ്റാൾ. അവിടെനിന്ന് കുട്ടികൾ നിർമ്മിച്ചിരിക്കുന്ന ഒരു ഗുഹയിലൂടെ കടന്ന് മറ്റു പ്രദർശന സ്റ്റാളുകളിലേയ്ക്ക് കടക്കുന്നു. സയൻസ് വിഷയങ്ങളോടൊപ്പം, ഭാഷകളുടെ ഭംഗി പ്രകടമാക്കുന്ന തരത്തിൽ വിശ്വവിഖ്യാതനായ വില്യം ഷേക്സ്‌പിയറിൻ്റെ മക്‌ബെത്തിലെ സീനുകളും, സിൻഡർലയുടെ ആവിഷ്കാരവുമൊക്കെ പ്രദർശന സ്റ്റാളുകളിൽ കാണുവാൻ സാധിക്കും. ഫുഡ് സ്റ്റോളുകളും ക്രമീകരിച്ചിട്ടുണ്ട്.
നവംബർ 23-ാം തീയതി ഉച്ചകഴിഞ്ഞ് 2.30ന് ഉദ്ഘാടനത്തോടുകൂടി പ്രദർശനത്തിന് തുടക്കം കുറിക്കും. അതിനുശേഷം സ്റ്റാളുകൾ സന്ദർശകർക്കായി തുറക്കം. 24, 25 തീയതികളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണിവരെ സ്റ്റാളുകൾ കാണുവാൻ അവസരമുണ്ട്. SACE 2023 ൽ കുട്ടികളുടെ ബുദ്ധിസാമർഥ്യം, സർഗാത്മകത, പാരമ്പര്യം, സംസ്‌കാരം എന്നിവയുടെ സംയോജന പ്രദർശനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സ്‌കൂൾ പ്രിൻസിപ്പാൾ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ. അറിയിച്ചു. പ്രദർശനം സൗജന്യമാണ്.