കൊല്ലം:ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പടെ ജില്ലയില്‍ ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്. നാലുപേര്‍ ഒമാനില്‍ നിന്നും ഷാര്‍ജ, ബഹ്‌റിന്‍, ഐവറി കോസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും , ഡല്‍ഹി,ഹരിയാന എന്നിവിടങ്ങളിൽനിന്നും ഒരാൾ ക്കുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
നെടുമ്പന പള്ളിമണ്‍ സ്വദേശിനി(40 വയസ്) 13 വയസുആറു വയസുമുള്ള രണ്ട് ആൺമക്കള്‍, കണ്ണനല്ലൂര്‍ വടക്കേമുക്ക് സ്വദേശി(33), മൈലാടും കുന്ന് സ്വദേശി(31), വാളത്തുംഗല്‍ സ്വദേശി(38), പൂനലൂര്‍ സ്വദേശിനി(38), ക്ലാപ്പന സ്വദേശിനി(13) കുളത്തൂപ്പുഴ സ്വദേശിനി (28) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നെടുമ്പന പള്ളിമണിലെ കുടുംബം ജൂണ്‍ 19 ന് മസ്‌കറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
മൈലാടും കുന്ന്സ്വദേശി ജൂണ്‍ 24ന് ബഹ്‌റിനില്‍ നിന്നും കണ്ണനല്ലൂര്‍ വടക്കേമുക്ക് സ്വദേശി ജൂണ്‍ 28 ന് ഷാര്‍ജയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. വാളത്തുംഗല്‍ സ്വദേശി ജൂണ്‍ 25 ന് ഐവറി കോസ്റ്റില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
പുനലൂര്‍ സ്വദേശിനി ജൂണ്‍ 12 നു ഡൽഹിയിൽ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.ക്ലാപ്പന സ്വദേശിനി ജൂണ്‍ 20 നു ഹരിയാനയിൽനിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഒമാനിൽ നിന്നും ജൂൺ 30 നു എറണാകുളത്ത് എത്തിയ യുവതിയെ അവിടെ പരിശോധന നടത്തി പാരി പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കണ്ണനല്ലൂർ സ്വദേശി ഒഴികെ എല്ലാവരും പാരിപ്പള്ളിയിൽ ചികിത്സയിലാണ്