26.3 C
Kottayam
Saturday, November 23, 2024

അറബിക്കടലിൽ ന്യൂന മർദ്ദം, മഴ സാധ്യത, 2 ജില്ലകളിൽ യെല്ലോ അലർട്ട്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  എറണാകുളം, ഇടുക്കി
എന്നീ ജില്ലകളിലാണ്  മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം അറബിക്കടലൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാവിലെ 05.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.

മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്.

അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

By Election 2024 Results Live: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഉടൻ; പാലക്കാട്, ചേലക്കര, വയനാട് ഫലങ്ങൾ അൽപ്പ സമയത്തിനകം

തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇന്ന്. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വിജയികൾ...

കണ്ണൂരിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ  അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയാണ്. ഹോസ്റ്റലിലെ...

സനാതനധർമ്മം മഹാമാരിയെന്ന പരാമർശം; ഉദയനിധി സ്റ്റാലിന്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ചെന്നൈ: സനാതനധർമ്മത്തിനെതിരായ പരാമർശത്തിൽ എടുത്ത കേസുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജി പരിഗണിക്കുന്നത് അടുത്ത വർഷത്തിലേക്ക് മാറ്റി. പരാമർശത്തിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ...

മണിപ്പൂർ ഐക്യദാർഢ്യം: പി.വൈ.പി.എ കേരള സ്റ്റേറ്റ് സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും നവം. 23ന്

കുമ്പനാട്: മണിപ്പുരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ നവംബർ 23 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും. മുൻ...

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയെടുത്തത് കഞ്ചാവ് ചെടി,ഉണക്കി വലിച്ച് ആഗ്രഹം പൂർത്തീകരിച്ച് യൂട്യൂബറായ മകൾ

മുംബൈ: പിതാവിന്റെ ചിതാഭസ്മം വളമായി നൽകി വളർത്തിയെടുത്ത കഞ്ചാവ് ഉണക്കി വലിച്ചെന്ന് യൂട്യൂബറായ മകൾ. 39 കാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.