ന്യൂഡല്‍ഹി: രാജ്യത്ത് ശിശു മരണനിരക്കിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം മദ്ധ്യപ്രദേശെന്ന് റിപ്പോര്‍ട്ട്. ഇവിടെ 20 ശതമാനമാണ് ശിശുമരണ നിരക്കായി രേഖപ്പെടുത്തിയിട്ടുളളത്. ആകെയുളളമരണത്തിന്റെ അഞ്ചില്‍ ഒരു മരണം എന്ന കണക്കാണ്. 2018 ല്‍ നടത്തിയ സാമ്പിള്‍ രജിസ്‌ട്രേഷന്റെ റിപ്പോര്‍ട്ട് അടുത്തിടെ റിലീസ് ചെയ്തിരുന്നു.
0-4 വയസ്സിനിടയിലുള്ള കുട്ടികളുടെ മരണത്തിന്റെ ഉയര്‍ന്ന അനുപാതം മദ്ധ്യപ്രദേശില്‍ മാത്രമല്ല,തൊട്ട് പിന്നാലെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍,ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുമുണ്ട്. അഞ്ച് വയസിന് താഴെയുളള കുട്ടികളുടെ മരണനിരക്ക് ഇവിടങ്ങളില്‍ വര്‍ദ്ധിച്ച് വരുന്നതും കാണാനാകും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News