ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി കൃത്യസമയം പാലിച്ച് ഇന്ത്യന്‍ റെയില്‍വെ. ജൂലൈ ഒന്നാം തീയതിയാണ് ചരിത്രത്തിലെ ഈ അത്യപൂര്‍വ സംഭവം അരങ്ങേറിയത്. ബുധനാഴ്ചത്തെ 201 സര്‍വീസുകളും കൃത്യസമയത്ത് ഓടിയെത്തിയെന്ന് റെയില്‍വെ അറിയിച്ചു.
ലോക്ക്ഡൗണ്‍ മൂലം ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് റെയില്‍വെ നടത്തുന്നത്. സാധാരണ സര്‍വീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ പ്രത്യേക സര്‍വീസ് മാത്രമാണ് നിലവില്‍. അതിനാലാണ് ട്രെയിനുകള്‍ക്ക് കൃത്യസമയത്ത് ഓടിയെത്താന്‍ സാധിക്കുന്നത്. ഇതിനു മുന്‍പ് 99.54 ശതമാനമായിരുന്നു റെയില്‍വെയുടെ കൃത്യനിഷ്ഠ റിക്കാര്‍ഡ്. ജൂണ്‍ 23 ന് ആയിരുന്നു ഇത്. അന്ന് ഒരു ട്രെയിന്‍ മാത്രമാണ് വൈകിയത്.
കൊവിഡ് 19 വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 12 വരെ സാധാരണ മെയിലുകള്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രയിനുകള്‍, സബര്‍ബന്‍ ട്രെയിന്‍ എന്നിവ റദ്ദാക്കിയിരുന്നു.