24 C
Kottayam
Tuesday, November 26, 2024

കൂട്ടുകുടുംബത്തിലുണ്ടായ പ്രശ്‌നങ്ങള്‍;​ജഗത്തിനൊപ്പമുള്ള അമലയുടെ ചിരിക്ക് കാരണം

Must read

ചെന്നൈ:രണ്ടാമതും വിവാഹത്തിന് തയ്യാറെടുക്കുന്ന അമല പോൾ സിനിമാ ലോകത്ത് വാർത്തകളിൽ നിറയുകയാണ്. ജ​ഗത് ദേശായിയാണ് അമല പോളിനെ വിവാഹം കഴിക്കാൻ പോകുന്നത്. ജ​ഗത്തിന്റെ പ്രൊപ്പോസലിന് അമല പോൾ സമ്മതം പറയുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രണയത്തിലാണെന്ന കാര്യം അമല പോൾ ഇതുവരെ തുറന്ന് പറഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയയിലും ജ​ഗത്തിനൊപ്പമുള്ള ഫോട്ടോകൾ നേരത്തെ അമല പങ്കുവെച്ചിട്ടില്ല. അതിനാൽ തന്നെ വിവാഹ പ്രൊപ്പോസൽ വീഡിയോ ഏവർക്കും സർപ്രെെസായി.

അമല പോളിന്റെ ആദ്യ വിവാഹവും വേർപിരിയലും വലിയ തോതിൽ സിനിമാ ലോകത്ത് ചർച്ചയായിരുന്നു. സംവിധായകൻ എഎൽ വിജയിനെയാണ് അമല പോൾ ആദ്യം വിവാഹം ചെയ്തത്. എഎൽ വിജയുടെ തലൈവ എന്ന സിനിമയിൽ നായികയായെത്തിയത് അമല പോളായിരുന്നു. സിനിമയുടെ ഷൂട്ടിം​ഗിനിടെയാണ് രണ്ട് പേരും പ്രണയത്തിലാകുന്നത്. 2014 ൽ വിവാഹിതരായ ഇരുവരും 2017 ൽ വേർപിരിഞ്ഞു.

Amala Paul

വിവാഹത്തിന് ശേഷം അഭിനയ രം​ഗത്ത് നിന്നും മാറാനായിരുന്നു അമല ആദ്യം തീരുമാനിച്ചത്. എന്നാൽ വേർപിരിഞ്ഞതോടെ നടി സിനിമാ രം​ഗത്ത് സജീവമായി. അ‌ടിമുടി മാറ്റങ്ങളോടെയാണ് അമലയെ പിന്നീട് പ്രേക്ഷകർ കണ്ടത്. വ്യത്യസ്തമായ സിനിമകളുടെ ഭാ​ഗമാകാൻ അമല തയ്യാറായി. അമല പോളിന്റെ ആദ്യ വിവാ​ഹത്തെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

തമിഴകത്ത് തിരക്കേറി വന്ന സമയത്ത് വിവാഹം ചെയ്തതതാണ് അമല പോൾ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് ചെയ്യാറു ബാലു പറയുന്നു. രണ്ട് വർഷത്തിനുള്ളിൽ ആ ബന്ധം പിരിഞ്ഞു. അതിന് പല കാരണങ്ങളും പറയപ്പെടുന്നുണ്ട്. വിജയുടേത് വലിയ കൂട്ടുകുടുംബമാണ്. അമല പോളിനും കുടുംബത്തിനും ഇടയിൽ ചില തെറ്റിദ്ധാരണകൾ വന്നു. വളരെ നല്ല വ്യക്തിയാണ് എഎൽ വിജയ്. ശബ്ദമുയർത്തി സംസാരിക്കുക പോലുമില്ല. ‌ പ്രശ്നങ്ങൾ വന്നതോടെ ഇരുവരും പിരിഞ്ഞെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

Amala Paul

ഇതിന് ശേഷം അമല പോളിന് വന്ന മാറ്റത്തെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു. എഎൽ വിജയ് മറ്റൊരു വിവാഹം ചെയ്തു. മനോവിഷമം കൊണ്ടോ എന്തോ അമല ആത്മീയതയിലേക്ക് കടന്നു. കുറച്ച് നാൾ പോണ്ടിച്ചേരിയിൽ തങ്ങി ധ്യാനവും യോ​ഗവും ചെയ്തു. വ്യക്തി ജീവിതത്തിലെ വിഷമങ്ങൾ അമലയെ ബാധിച്ചിരിക്കാമെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.

അമലയുടെ മുൻ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളിൽ മുഖത്ത് ഒരു ദുഖമുണ്ട്. എന്നാൽ ഭാവിവരനൊപ്പമുള്ള ചിത്രത്തിൽ നിറഞ്ഞചിരിയുണ്ട്. തനിക്കായി ഒരു തുണയെ ലഭിച്ചതിലുള്ള സന്തോഷമാണ് ഇതിന് കാരണമെന്നും ചെയ്യാറു ബാലു പറഞ്ഞു. സംരഭകനാണ് അമലയുടെ പങ്കാളി ജ​ഗത് ദേശായി. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നി‌ട്ടില്ല. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അമല ഇപ്പോൾ പൊതുവി‌ടങ്ങളിൽ സംസാരിക്കാറില്ല. ഒരു കാലത്ത് തുടരെ വന്ന ​ഗോസിപ്പുകൾ നടിയെ തേടി വന്നിരുന്നു.

അഭിനയ രം​ഗത്ത് നിന്നും ഒരു ഘ‌ട്ടത്തിൽ അമല പോൾ മാറി നിന്നു. ക‍ഡാവർ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്. ടീച്ചർ, ക്രിസ്റ്റഫർ എന്നിവയാണ് അമലയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ. ആടുജീവിതമാണ് മലയാളത്തിൽ അമലയുടെ വരാനിരിക്കുന്ന ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week