24.7 C
Kottayam
Sunday, November 17, 2024
test1
test1

തൃഷയുടേത് പോലെ ഹോട്ടൽ വേണം, നിവിൻ ഷൂട്ടിം​ഗിലുണ്ടാക്കിയ പ്രശ്നങ്ങൾ; നഷ്ടം കോടികൾ; നിർമാതാവ്

Must read

കൊച്ചി:നിവിൻ പോളിയുടെ കരിയർ ഗ്രാഫ് സിനിമാ ലോകത്ത് അടുത്തിടെയായി ചർച്ചയാകുന്നുണ്ട്. സൂപ്പർതാരമായി മാറുമെന്ന് ഏവരും പ്രതീക്ഷിച്ച നിവിന് പക്ഷെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടരെ പരാജയങ്ങളാണ്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പിഴവ് പറ്റുന്നു എന്നതിനൊപ്പം നടന്റെ സ്ക്രീൻ പ്രസൻസ് നഷ്ടപ്പെട്ട് തുടങ്ങിയെന്നും വിമർശനങ്ങൾ വരുന്നുണ്ട്. പ്രേമം, ഒരു വടക്കൻ സെൽഫി തുടങ്ങി നിരവധി ഹിറ്റുകൾ സമ്മാനിച്ച പഴയ നിവിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

നിവിൻ പോളിക്കെതിരെ കടുത്ത വിമർശനവുമായി രം​ഗത്ത് വന്നിരിക്കുകയാണ് നിർമാതാവ് അനിൽ അമ്പാലക്കര. നിവിൻ നായകനായ ഹെയ് ജൂഡ് എന്ന സിനിമ നിർമിച്ചത് ഇദ്ദേഹമാണ്. നിവിനും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹെയ് ജൂഡ് 2018 ലാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് സംസാരിക്കവെയാണ് നിവിൻ പോളിക്കെതിരെ നിർമാതാവ് ആരോപണങ്ങൾ ഉന്നയിച്ചത്.

കാളിദാസ് ജയറാമിനെയാണ് സിനിമയിലേക്ക് ആദ്യം പരി​ഗണിച്ചത്. സിനിമയുടെ കഥ കേട്ടപ്പോൾ നിവിൻ പോളിക്ക് ഇഷ്ടമായി. സാറ്റ്ലൈറ്റ് മൂല്യവും മറ്റും പരി​ഗണിച്ച് നിവിൻ പോളിയെ നായകനാക്കിയെന്നും അനിൽ അമ്പാലക്കര വ്യക്തമാക്കി. അഡ്വാൻസായി 25 ലക്ഷത്തിന്റെ ചെക്ക് നൽകി. പ്രതിഫലക്കാര്യം ശ്യാമപ്രസാദിനോട് ചോദിച്ചപ്പോൾ പറഞ്ഞ് ശരിയാക്കാം, പക്കാ കൊമേഴ്ഷ്യൽ സിനിമയല്ലല്ലോ എന്ന് പറഞ്ഞു.

എന്നാൽ ഷൂട്ടിം​ഗ് തുടങ്ങാനിരിക്കെ നിവിന്റെ എ​ഗ്രിമെന്റ് വാങ്ങിക്കാൻ പ്രൊഡക്ഷൻ കൺട്രോളർ പോയപ്പോൾ ഒന്നരക്കോടിയാണ് എഴുതിയതെന്ന് നിർമാതാവ് പറയുന്നു. ശ്യാമപ്രസാദിനെ വിളിച്ചപ്പോൾ പിന്നീട് സംസാരിച്ച് ക്ലിയർ ചെയ്യാം എന്ന് പറഞ്ഞു. അവസാനം ഇത് വലിയൊരു പ്രശ്നമായി. ​സിങ്ക് സൗണ്ട് ആയിരുന്നെങ്കിലും പാച്ച് ഡബ്ബിം​ഗിന് വിളിച്ചപ്പോൾ ബാക്കി തുക തരാതെ വരില്ലെന്ന് പറഞ്ഞു.

പ്രതിഫലം ആദ്യം പറയാതെ ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് എന്റെ പുതിയ അനുഭവമാണ്. ഷൂട്ടിം​ഗ് തുടങ്ങിയപ്പോഴും ഇതുപോലെ പ്രശ്നങ്ങളായി. ഷൂട്ട് തുടങ്ങി ആറാമത്തെ ദിവസം പുള്ളി അവിടെ നിന്നും മുങ്ങി. കോഴിക്കോട് ഉദ്ഘാടനത്തിന് പോകണമെന്ന്. തൃഷ ഷൂട്ടിന് വന്നിട്ടും ഇദ്ദേഹമില്ലാത്തത് കൊണ്ട് നടന്നില്ല. തലേദിവസമാണ് പറയുന്നത്. ​ഗോവയിലെ ലൊക്കേഷനിൽ വന്നപ്പോൾ തൃഷ ഒരു ഹോട്ടലിൽ താമസം വേണമെന്ന് പറഞ്ഞു.

അപ്പോൾ എനിക്കും അത്തരത്തിൽ ഹോട്ടൽ വേണമെന്ന് പറഞ്ഞ് ഇദ്ദേഹവും മാറ്റി.പിന്നീട് അമേരിക്കയിൽ മൂന്നാല് ദിവസത്തെ പരിപാടിയുണ്ടെന്ന് പറഞ്ഞു. ഇതൊക്കെ നേരത്തെ പറയണമായിരുന്നെന്ന് ഞാൻ. പ്രതീക്ഷിച്ചതിലും സിനിമയ്ക്ക് വലിയ ചെലവ് വന്നെന്നും നിർമാതാവ് തുറന്നടിച്ചു.

ഹെയ് ജൂഡ് പരാജയപ്പെടാനുണ്ടായ കാരണത്തെക്കുറിച്ചും അനിൽ അമ്പാലക്കര സംസാരിച്ചു. തമിഴിൽ നിവിൻ ചെയ്ത റിച്ചി എന്ന സിനിമ പൊളിഞ്ഞു. അത് ഈ സിനിമയെയും ബാധിച്ചു. ഫാൻസുകാരെ വിളിച്ചിട്ട് അവർ പോലും സഹകരിക്കാൻ തയ്യാറല്ലായിരുന്നു. അതിന് മുമ്പിറങ്ങിയ ഞണ്ടുകളുടെ വീട് എന്ന സിനിമയും വിജയിച്ചില്ല.

ഹെയ് ജൂഡ് നല്ല സിനിമയായിരുന്നെങ്കിലും തിയറ്ററിൽ ഓടിയില്ലെന്നും അനിൽ അമ്പാലക്കര ചൂണ്ടിക്കാ‌ട്ടി. നാല് കോടി രൂപയുടെ നഷ്ടം തനിക്കുണ്ടായെന്നും ഇദ്ദേഹം തുറന്ന‌ടിച്ചു. രാമചന്ദ്ര ബോസ് ആന്റ് കോ ആണ് നിവിൻ പോളിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ ​വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നു': കോൺഗ്രസിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺ​ഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെര‍ഞ്ഞെടുപ്പ് തോൽക്കുമെന്നായപ്പോൾ വർ​ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് സുരേന്ദ്രൻ വിമർശിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ല. വർ​ഗീയ ശക്തികളുടെ...

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കൊച്ചി:കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ വലിയ കുളത്തിലാണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത്. കടവന്ത്ര സ്വദേശി ഡിയോ (19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.വിദ്യാര്‍ത്ഥി അപകടത്തിൽപ്പെട്ടത് കണ്ട് മറ്റു...

കൊച്ചിയിൽ ഞാനിനി ഇല്ല, ആരോടും പരിഭവവുമില്ല: ബാല

കൊച്ചി: നഗരത്തിൽ നിന്നും താമസം മാറിയതായി അറിയിച്ച് നടന്‍ ബാല. കഴിഞ്ഞ കുറേക്കാലത്തെ കൊച്ചി ജീവിതം അവസാനിപ്പിച്ചാണ് തന്‍റെ ഭാര്യ കോകിലയ്ക്ക് ഒപ്പം ബാല താമസം മാറിയത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും...

കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 24 മണിക്കൂർ പ്രതിവാര തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍...

ഹിസ്ബുള്ള വക്താവിനെ വധിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ടത് സായുധസംഘത്തിന്റെ പ്രധാനി

ബയ്റൂത്ത്: ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മധ്യ ബയ്‌റുത്തിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനനിലെ റാസ് അൽ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.