24.5 C
Kottayam
Sunday, October 6, 2024

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുധാകരന്റെ കേരള യാത്ര;കേരളം പിടിക്കാൻ കനഗോലുവിന്റെ തന്ത്രങ്ങൾ

Must read

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നേതൃത്വത്തിൽ കേരളയാത്ര നടത്തും. ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലൂടെയും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പര്യടനം നടത്താനൊരുങ്ങവെ അതിന് ബദലായി സർക്കാർ വീഴ്ചകൾ ചൂണ്ടിക്കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്റെ നീക്കം.

കാസർകോട് നിന്നും തിരുവനന്തപുരത്തേക്കാണ് യാത്ര നടക്കുന്നത്. അടുത്തവർഷം ജനുവരിമാസത്തിലാകും യാത്ര നടക്കുന്നത്. അതേസമയം, സമയക്രമവും മറ്റുകാര്യങ്ങളും പിന്നീട് തീരുമാനിക്കും. കെ സുധാകരൻ കെപിസിസി അധ്യക്ഷനായതിന് ശേഷം നടത്തുന്ന ആദ്യ യാത്രയാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്.

വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്ത് നടപ്പിലാക്കേണ്ട പരിപാടികളേക്കുറിച്ചും സുനിൽ കനഗോലു വിശദീകരിച്ചിട്ടുണ്ട്. അതിന് പുറമെ, സിറ്റിങ്ല എംപിമാരോട് മണ്ഡലങ്ങളിൽ‌ സജീവമാകുവാനും നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാരിന്റെ ജനസദസുകളോട് ഒരു പോർമുഖം തുറന്ന് കാണിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതിനപ്പുറം പാർട്ടിയെ താഴേത്തട്ടിൽ സജീവമാക്കാൻ യാത്ര സഹായിക്കുമെന്നാണ് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നത്.

സർക്കാരിന്റെ പര്യടനത്തിൻ്റെ ഭാഗമായി വിവിധ മേഖലകളിൽ പ്രമുഖ വ്യക്തികളുമായി ജില്ലാതലത്തിൽ കൂടിക്കാഴ്ചയും അതിന് പുറമെ, ബഹുജന സദസും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസം പാതിയിൽ തുടങ്ങി ഡിസംബർ അവസാനത്തോടെ അവസാനിപ്പിക്കുന്ന തരത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്.

കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച സുനിൽ കനഗോലുവിന്റെ നേതൃത്വത്തിൽ കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ രഹസ്യ സർവേ നടത്തിയിരുന്നു. ഈ റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറുകയും ചെയ്തിരുന്നു.റിപ്പോർട്ട് പ്രകാരം സിറ്റിങ് എംപിമാരെ മത്സരിപ്പിക്കണമെന്നും അപ്രതീക്ഷത സ്ഥാനാർത്ഥികളെ നിർത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week