27.4 C
Kottayam
Wednesday, October 9, 2024

പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി;നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം

Must read

ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി പാകിസ്താന്‍ ദേശീയ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി. ബുധനാഴ്ച പുലര്‍ച്ചെ ലാഹോറില്‍ നിന്ന് പുറപ്പെട്ട ടീം രാത്രിയോടെയാണ് ഹൈദരാബാദിലെത്തിയത്. വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം അവസാന നിമിഷം പരിഹരിക്കപ്പെട്ടതിന് ശേഷമാണ് ബാബര്‍ അസമും സംഘവും ഇന്ത്യയിലെത്തിയത്. നീണ്ട ഏഴ് വര്‍ഷത്തെ ഇടേവളക്ക് ശേഷമാണ് പാകിസ്താന്‍ ടീം ക്രിക്കറ്റിനായി ഇന്ത്യയിലെത്തുന്നത്.

പാക് ടീമിന് ഇന്ത്യയില്‍ യാതൊരുവിധ സുരക്ഷാപ്രശ്‌നങ്ങളും ഉണ്ടാവില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. ‘എല്ലാ ടീമുകള്‍ക്കും മികച്ച സുരക്ഷ സുരക്ഷ നല്‍കുമെന്നും നന്നായി പരിപാലിക്കുമെന്നും ബിസിസിഐ ഐസിസിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ ടീമിന്റെ കാര്യത്തിലും വ്യത്യസ്തമായതൊന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. ഞങ്ങളുടെ ടീമിന് ഇന്ത്യയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല’, പിസിബി മാനേജ്‌മെന്റ് തലവന്‍ സാക്ക അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞു.

2016ന് ശേഷം ആദ്യമായാണ് പാക് ദേശീയ ടീം ഇന്ത്യയിലെത്തുന്നത്. സെപ്റ്റംബര്‍ 29ന് പാകിസ്താന്‍ ന്യൂസിലന്‍ഡിനെതിരെ പരിശീലന മത്സരം കളിക്കുന്നുണ്ട്. ഹൈദരാബാദില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ഇതു കൂടാതെ രണ്ട് സന്നാഹ മത്സരങ്ങളിലും ബാബര്‍ അസമും സംഘവും പങ്കെടുക്കാനുണ്ട്. ഒക്ടോബര്‍ ആറിന് നെതര്‍ലന്‍ഡ്സിനെതിരെയാണ് ലോകകപ്പില്‍ പാകിസ്താന്റെ ആദ്യമത്സരം. ഒക്ടോബര്‍ 14 നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം നടക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. നാലു മണിക്ക് ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വരവിലാസത്തെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി. പൊലീസില്‍ ഒരുപാട് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം...

ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല; ചോദ്യം ചെയ്യൽ നോട്ടീസ് നൽകി

കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിൻ്റെ പേരിൽ ശ്രീനാഥ് ഭാസിയെ വെള്ളിയാഴ്ച ചോദ്യം ചെയ്യാൻ പൊലീസ്. എന്നാൽ താരത്തിൻ്റെ മേൽവിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിന്...

ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിനെ ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ്

കൊച്ചി: ​ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. മരട് പൊലീസ് സ്റ്റേഷനിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നടനാ ശ്രീനാഥ് ഭാസിയെയും ചോദ്യം...

ജൂലൈയിലെ 75 ലക്ഷം 25 കോടിയായി..കയ്യും കാലും വിറയ്ക്കുന്നു..; 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്

വയനാട്: കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. താൻ വിറ്റ...

'കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല, അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല, ഉദ്ദേശിച്ചത് ബോധവത്കരണം മാത്രം'

തിരുവനന്തപുരം: കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ. ഇക്കാര്യം നടപ്പിലാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമത്തിൽ പറയുന്ന കാര്യം ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞെന്നേയുള്ളൂ...

Popular this week