24.3 C
Kottayam
Sunday, September 29, 2024

‘ഒരു കറുത്ത വറ്റുണ്ടെങ്കിൽ ചോറാകെ മോശമെന്ന് പറയരുത്; വഴിവിട്ടു സഞ്ചരിച്ചവർക്കെതിരെ നടപടി’കരുവന്നൂരില്‍ മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: കേരളത്തിന്റെ സഹകരണ മേഖല ചിലരുടെ ഉറക്കം കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ തകർക്കാനാണ് ശ്രമം. തെറ്റു ചെയ്തവർക്കെതിരെ നടപടിയെടുക്കും. ഒരു പാത്രം ചോറിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ ആകെ മോശമാണെന്നു പറയരുത്. കരുവന്നൂർ ബാങ്കിനെതിരായ ആരോപണങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കണ്ടത്. അവിടുത്തെ പ്രശ്നങ്ങൾ ആദ്യം കണ്ടെത്തിയതു കേന്ദ്ര ഏജൻസികളല്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘‘സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയാൻ 50 വർഷം പഴക്കമുള്ള നിയമങ്ങൾ പരിഷ്കരിച്ചു. ബാങ്കിനെ തകർച്ചയിൽനിന്ന് കരകയറ്റാനാണ് സർക്കാർ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. ‌‍ഇപ്പോഴത്തെ നീക്കങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് സംശയിക്കണം. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഉയർന്നുവന്നപ്പോൾത്തന്നെ പൊലീസും ക്രൈംബ്രാഞ്ചും ക്രിയാത്മകമായി ഇടപെട്ടു. ഈ കേസിൽ 26 പ്രതികളാണുള്ളത്. ‌18 എഫ്ഐആറുകളും റജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇ.ഡി വന്നത്. എന്തായാലും ഇ.ഡിയുടെ ലക്ഷ്യം വിജയിക്കാൻ പോകുന്നില്ല.

ഇ.ഡിയുടെ അന്വേഷണത്തെക്കുറിച്ച് എനിക്കൊന്നും പറയാൻ കഴിയില്ലല്ലോ. ഞാൻ പറയുന്നത് എന്റെ പക്കലുള്ള വിവരങ്ങളാണ്. ഇ.ഡിക്ക് പല ഉദ്ദേശ്യങ്ങളുമുണ്ടാകും. അതെല്ലാം നടക്കട്ടെ. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കണ്ണനൊക്കെ പറയുന്നത് നാം കേട്ടല്ലോ. അതുകൊണ്ടൊന്നും അവരുടെ ഉദ്ദേശ്യം ഇവിടെ വിജയിക്കുമെന്ന് കരുതേണ്ടതില്ല. അവർ പല ഉദ്ദേശ്യങ്ങളോടെയും ഇവിടെ ഇടപെടുന്നുണ്ട്. ആ ഉദ്ദേശ്യമൊന്നും സഫലമാക്കാൻ അവർക്കു കഴിയുന്നില്ല എന്നത് വസ്തുതയാണ്.

കാരണം, ഇവിടെയുള്ളത് വേറിട്ടൊരു സംസ്കാരമാണ്. അത് അവർ ഉദ്ദേശിക്കുന്ന രീതിയിലുള്ള സംസ്കാരമല്ല. ചില ആളുകളെ എടുത്തിട്ട് അവർക്ക് ബെനാമികളുണ്ട് എന്ന് പറഞ്ഞാൽ, ഇല്ല എന്നുള്ളത് സമൂഹത്തിന് അറിയാമല്ലോ. അവർ മറ്റു പലരെയും കണ്ടിട്ടു വരുന്നതുകൊണ്ട്, ബെനാമി ഇല്ല എന്ന കാര്യം അത്ര പെട്ടെന്ന് മനസ്സിലാകില്ല. പലയിടത്തും കണ്ടതെല്ലാം ഇവിടെയും ഉണ്ടാകുമെന്നാണ് അവർ വിചാരിക്കുന്നത്. പക്ഷേ, തൊട്ടുനോക്കുമ്പോഴാണ് അവിടേക്കൊന്നും എത്തുന്നില്ലെന്ന് മനസ്സിലാകുന്നത്. അതിന്റെ വിഷമം അവർക്കു കാണാം.

ഒരു വലിയ പാത്രത്തിൽ ചോറുണ്ട്. അതിൽ ഒരു കറുത്ത വറ്റുണ്ട് എന്ന് വിചാരിക്കുക. ആ കറുത്ത വറ്റെടുത്തിട്ട് ഇത് മോശം ചോറാണെന്ന് പറയാനാകുമോ? കഴിക്കാത്തവർ ആ കറുത്ത വറ്റെടുത്ത് കളയുക. നമ്മുടെ കേരളത്തിലെ സഹകരണ പ്രസ്ഥാനം വലിയ സംഭാവനകൾ നാടിനു ചെയ്യുന്നവരാണ്. അതിനകത്ത് സാധാരണ ഗതിയിൽനിന്ന് വഴിവിട്ടു സഞ്ചരിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ നടപടി വേണം. അതിൽ അഭിപ്രായ വ്യത്യാസമില്ല.’’– മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മേഖലാ യോഗങ്ങൾ നടത്തും. ഒക്ടോബർ 3ന് എറണാകുളത്തും അഞ്ചിന് കോഴിക്കോട്ടും മേഖലാ യോഗങ്ങൾ സംഘടിപ്പിക്കും. പദ്ധതികളുടെ അവലോകനമാകും ഈ യോഗങ്ങളുടെ മുഖ്യ അജൻഡ. അതിദാരിദ്ര്യ നിർമാർജനം, ദേശീയപാത ഉൾപ്പെടെയുള്ള പദ്ധതികൾ ചർച്ച ചെയ്യും. പുരോഗതി ഇല്ലാത്ത പദ്ധതികൾ പ്രത്യേകം ചർച്ച ചെയ്യും. ഭരണാനുമതി ലഭ്യമാക്കേണ്ട പദ്ധതികൾക്ക് അത് ലഭ്യമാക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ്രശ്നപരിഹാരം വേഗത്തിലാക്കാനാണ് മേഖലാ യോഗങ്ങൾ ചേരുന്നത്. 14 ജില്ലകളിൽ നിന്നായി 260 വിഷയങ്ങൾ അവലോകന യോഗത്തിലേക്ക് തിരഞ്ഞെടുത്തു. 241 വിഷയങ്ങൾ ജില്ലാതലത്തിൽത്തന്നെ പരിഹരിക്കും. മാലിന്യ നിർമാർജനത്തിന് അവബോധം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണ്. 2021 നവംബർ ഒന്നിനു മുൻപ് സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കും. 2024ൽ അതിദരിദ്ര നിർമാർജനം 93 ശതമാനം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് ഭവനപദ്ധതിക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ കൂടുതൽ നടപടി സ്വീകരിക്കും. മുതലപ്പൊഴിയിൽ അപകടം ഇല്ലാതാക്കാൻ നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ ഉൾപ്പെടെ വിമർശനങ്ങൾക്ക് കാരണമായ ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു. അതിനുശേഷം കാര്യമായ ഇടവേളയില്ലാതെയാണ് മുഖ്യമന്ത്രി വീണ്ടും വാർത്താസമ്മേളനം നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week