26 C
Kottayam
Thursday, October 3, 2024

ഒരു വർഷത്തോളം തന്റെ പുറകെ നടന്നു, അത് ബോധ്യപ്പെടുത്താൻ സാധിച്ചു;എല്ലാം തുറന്ന് പറഞ്ഞ് മേതിൽ ദേവിക

Must read

കൊച്ചി:നർത്തകി മേതിൽ ദേവികയുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കരിയറിലെ സുപ്രധാനമായൊരു തീരുമാനത്തെക്കുറിച്ചായിരുന്നു മേതില്‍ ദേവിക കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അഭിനയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് താരം. ബിഗ് സ്‌ക്രീനിലൂടെയാണ് അരങ്ങേറ്റം. മേപ്പടിയാൻ സംവിധായകന്‍ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായാണ് മേതില്‍ ദേവിക.

നര്‍ത്തകിയായി ലോകം അറിയുന്ന കാലം മുതലേ സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ അവരെ തേടിയെത്തിയിരുന്നുവെങ്കിലും, അഭിനേത്രിയായല്ല, ഡാന്‍സറായി മുന്നേറാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു അവര്‍. കാലങ്ങള്‍ക്ക് ശേഷം ദേവിക ഇപ്പോള്‍ തന്റെ തീരുമാനം മാറ്റിയിരിക്കുകയാണ്.

ദേവിക തന്നെയാണ് കഴിഞ്ഞ ദിവസം ഈ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ‘നമ്മുടെ സൗകര്യവും സമയവും ഏറെ പ്രധാനപ്പെട്ടതാണ് സിനിമയില്‍. നാഷണല്‍ അവാര്‍ഡ് വിന്നറായ വിഷ്ണു മോഹന്‍ ഇങ്ങനെയൊരു അവസരം തന്നതില്‍ സന്തോഷമുണ്ട്. എന്റെ ഡാന്‍സ് പ്രാക്ടീസും പരിപാടികളുമെല്ലാം പരിഗണിച്ചാണ് അദ്ദേഹം എന്നെ ഈഈ പ്രൊജക്ടിലേക്ക് ക്ഷണിച്ചത്. ഒരുപാട് സന്തോഷത്തോടെ ഞാന്‍ ഇത് നിങ്ങളുമായി പങ്കിടുന്നു’, മേതില്‍ ദേവിക കുറിച്ചു.

ഒരു പ്രമുഖ പത്രത്തിലെ സപ്ലിമെന്റിൽ വന്ന അഭിമുഖം പങ്കുവച്ചുകൊണ്ടാണ് ദേവിക സന്തോഷം പങ്കുവച്ചത്. കഥ ഇതുവരെ എന്നാണ് ചിത്രത്തിന്റെ പേരിൽ. ചിത്രത്തിൽ ബിജു മേനോന്റെ നായികയായാണ് മേതില്‍ ദേവിക എത്തുന്നത്. അ. നിരവധി പേരാണ് ദേവികയുടെ പുതിയ തീരുമാനത്തിന് ആശംസകളുമായി എത്തുന്നത്. നിങ്ങളുടെ പുതിയ തീരുമാനത്തിന് ആശംസകള്‍, ബിഗ് സ്‌ക്രീനില്‍ ദേവികയെ കാണാനായി കാത്തിരിക്കുകയായിരുന്നു, നിങ്ങളുടെ കരിയറിലെ പ്രധാന വഴിത്തിരിവായിരിക്കും ഇത്. എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ

വർഷങ്ങളായി നൃത്ത വേദികളിലെ സജീവ സാന്നിധ്യമായി തുടരുന്ന ദേവികയ്ക്ക് സിനിമ ഒരിക്കലും വിദൂരത്തായിരുന്നില്ല. മലയാളത്തിലെ പ്രമുഖ സംവിധായകരുടെ സിനിമകളിൽ നിന്നടക്കം അവസരങ്ങൾ തേടിയെത്തിയിട്ടുണ്ട്. എന്നാൽ അവസരങ്ങളുമായി സംവിധായകർ സമീപിച്ചപ്പോഴെല്ലാം തനിക്ക് ഇത് പറ്റില്ലെന്നും, താല്‍പര്യമില്ലെന്നും പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നു ദേവിക. പ്രതീക്ഷയോടെ സമീപിച്ച സംവിധായകരെയെല്ലാം അവരുടെ നോ നിരാശപ്പെടുത്തിയിരുന്നു. നര്‍ത്തകിയായി ക്ഷണിച്ചിട്ട് പോലും ദേവിക തീരുമാനം മാറ്റിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ തന്റെ തീരുമാനം മാറ്റിയിരിക്കുകയാണ്.

ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ദേവികയെ നായികയായി പരിഗണിച്ചിരുന്നു. പിന്നീട് കാബൂളിവാല എന്ന സിനിമയിൽ നിന്നടക്കം ദേവികയ്ക്ക് ക്ഷണം ലഭിച്ചു. എന്നാൽ അന്നെല്ലാം നോ എന്നായിരുന്നു ദേവികയുടെ മറുപടി.

നൃത്തം ജീവവായുവായതിനാല്‍ അതുമായി മുന്നോട്ട് പോകാനാണ് ദേവിക തീരുമാനിച്ചത്. എന്നാല്‍ വിഷ്ണു മോഹന്റെ നിര്‍ബന്ധത്തിന് മുന്നിൽ ദേവിക തീരുമാനം മാറ്റുകയായിരുന്നു. ഡാന്‍സ് പ്രാക്ടീസും പരിപാടികളെയുമൊന്നും ബാധിക്കാത്ത തരത്തിലാണ് സിനിമയുടെ ചിത്രീകരണം പ്ലാന്‍ ചെയ്തിട്ടുള്ളത്. അതാണ് താൻ സിനിമ ചെയ്യാൻ സമ്മതം മൂളിയതെന്ന് അഭിമുഖത്തിൽ ദേവിക വ്യക്തമാക്കി.

ഒരു വർഷത്തോളം ചിത്രവുമായി വിഷ്ണു തന്റെ പുറകെ നടന്നെന്നും, മനസിലുള്ള നായിക താൻ മാത്രമാണെന്ന് ബോധ്യപ്പെടുത്താനും വിഷ്ണുവിനായെന്നും ദേവിക പറഞ്ഞു. സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്തിരിക്കുകയാണ് ദേവികയെ. ഊര്‍മ്മിള ഉണ്ണിയടക്കം സിനിമാ മേഖലയിലുള്ളവർ ദേവികയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്. അക്കാദമിക് മേഖലയിലും നൃത്തത്തിലെയും പോലെ അഭിനയത്തിലും സ്വതസിദ്ധമായ സ്ഥാനം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി

ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കൂടിയോലോചനകൾ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സുപ്രീംകോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും ഇത് നിയമവിഷയത്തേക്കാൾ സാമൂഹികമായ വിഷയമാണെന്നും കേന്ദ്രം...

അൻവറിന്റെ ഇരിപ്പിടം പ്രതിപക്ഷനിരയിൽ, നിയമസഭ പ്രക്ഷുബ്ധമാകും;

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കല്‍, എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍, മലപ്പുറം വിരുദ്ധ പരാമര്‍ശം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, പിആര്‍ ഏജന്‍സി വിവാദം തുടങ്ങി, വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തെ...

ബസിൽ നിന്നിറങ്ങാൻ നേരം കൃത്രിമ തിരക്ക്, കഴുത്തിൽ എന്തോ വലിക്കുന്നതുപോലെ തോന്നി; മാല പൊട്ടിച്ച സ്ത്രീകൾ പിടിയിൽ

തിരുവനന്തപുരം: ബസിൽ യാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച സ്ത്രീകളെ തടഞ്ഞുവെച്ചു പോലീസിന് കൈമാറി.തമിഴ്നാട്  പൊള്ളാച്ചിയിലെ കൊല്ലയ്ക്കാപാളയം കുറവൂർ കോളനിയിൽ  താമസക്കാരായ ഹരണി (40), അംബിക (41), അമൃത (40) എന്നിവറെയാണ് തിരുവനന്തപുരം മാറനല്ലൂർ പൊലിസ്...

ബത്തയടക്കം അർജുന് 75000 കൊടുത്തിട്ടുണ്ട്, ഒപ്പിട്ട കണക്ക് കയ്യിലുണ്ട്;ശമ്പളമെന്ന് പറഞ്ഞത് ഇന്‍ഷുറന്‍സ് തുക കൂടുതല്‍ കിട്ടാന്‍: മനാഫ്

കോഴിക്കോട്‌:അര്‍ജുന് ബത്ത അടക്കം 75000 രൂപ താന്‍ നല്‍കിയിട്ടുണ്ടെന്ന് ലോറി ഉടമ മനാഫ്. അര്‍ജുന്‍ ഒപ്പിട്ട കണക്ക് പുസ്തകം കയ്യിലുണ്ടെന്നും എല്ലാ മാസവും ഒരേ തുകയല്ല നല്‍കാറുള്ളതെന്നും മനാഫ് പറഞ്ഞു. അര്‍ജുനെ കിട്ടി, ഇനി...

യാത്രക്കാര്‍ക്ക് ആശ്വാസം!കൊല്ലം – എറണാകുളം എക്സ്പ്രസ്സ്‌ സ്പെഷ്യലിന്റെ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു

കൊച്ചി: പാലരുവിയ്ക്കും വേണാടിനും ഇടയിൽ യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് പുതിയ മെമുവിന്റെ സമയക്രമം റെയിൽവേ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൊല്ലത്ത് നിന്ന് രാവിലെ 06.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06169 കൊല്ലം എറണാകുളം...

Popular this week