24.3 C
Kottayam
Tuesday, November 26, 2024

ഓണ്‍ലൈനില്‍ നിന്ന് വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന കാരണം പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയക്കും, തട്ടിപ്പുകാരൻ പിടിയിൽ

Must read

പെരുമ്പാവൂര്‍: ഓണ്‍ലൈനില്‍ നിന്ന് വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന കാരണം പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടിയ പ്രതി പിടിയില്‍. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയിലെ ലിയാഖത്ത് അലീഖാനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

തൊണ്ണൂറായിരം രൂപയുടെ ആപ്പിള്‍ വാച്ച് ഓണ്‍ലൈന്‍ വഴിയാണ് ലിയാഖത്ത് വാങ്ങിയത്. പിന്നീട് വാച്ച് കേടാന്നെന്ന് പറഞ്ഞ്, ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് തിരിച്ചയച്ച് പണം തട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

സമാന സംഭവത്തിന് ഹരിപ്പാട് പൊലീസും കഴിഞ്ഞ വര്‍ഷം ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഊന്നുകല്‍, കോതമംഗലം, മൂന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലും ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. 

പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ ഒരു കോടിയോളം രൂപ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തട്ടിയെടുത്തതായി പൊലീസ്. തിരിച്ചറിഞ്ഞ മറ്റ് രണ്ട് പ്രതികള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതായി പൊലീസ് അറിയിച്ചു. 

വിവിധ വകുപ്പുകളിലേക്കുള്ള നിയമന ഉത്തരവുമായി ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി ഓഫീസിലേക്ക് വന്നപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. തൃശൂര്‍- മലപ്പുറം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. കേസിലെ മുഖ്യപ്രതി അടൂര്‍ സ്വദേശിയായ രാജലക്ഷമിയാണെന്ന് പൊലീസ് പറയുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അടൂരില്‍ നിന്നും രാജലക്ഷമി തൃശൂരിലെത്തിയത്. കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയ രശ്മിയോടും ജോലി വാദഗ്ദനം രാജലക്ഷമി ചെയ്ത് പണം വാങ്ങി. പിന്നീട് രശ്മിയെയും തട്ടിപ്പില്‍ കൂടെ കൂട്ടി. രണ്ടുപേരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. 

ആറന്‍മുള സ്റ്റേഷനിലെ പൊലീസുകാരിയെന്ന പരിചയപ്പെടുത്തിയാണ് രാജലക്ഷമി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയത്. പൊലീസ് യൂണിഫോമും പണം വാങ്ങുമ്പോള്‍ ധരിച്ചിരുന്നുവെന്നണ് തട്ടിപ്പിന് ഇരയായവരുടെ മൊഴി. പണം വാങ്ങിയ ശേഷം വാട്‌സ് ആപ്പ് വീഡിയോ കോള്‍ മുഖേന പിഎസ്‌സി ഉദ്യോഗസ്ഥയെന്ന പേരില്‍ ഉദ്യോഗാര്‍ത്ഥികളോട് സംസാരിച്ച ഒരു സ്ത്രീയുടെ ചിത്രമാണ് പൊലീസ് ഇപ്പോള്‍ പുറത്തുവിട്ടത്.

മുഖ്യപ്രതിയായ രാജലക്ഷമിയുടെ സുഹൃത്തായ ഈ പ്രതിയെ കുറിച്ച് പിടിയിലായ രശ്മിക്കോ തട്ടിപ്പിന് ഇരയായവര്‍ക്കോ അറിയില്ല. പ്രതിയുടെ പേര് ഇതേ വരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week