30 C
Kottayam
Monday, November 25, 2024

മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു, എസ്ഐയ്ക്കെതിരെ എടുത്തത് കള്ളക്കേസ്

Must read

തൃശൂർ: സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടി.ആര്‍ ആമോദിനെതിരെ എടുത്തത് കള്ളക്കേസെന്ന് തൃശൂര്‍ എസിപി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രക്ത പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് എസ്ഐയ്ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. കഴിഞ്ഞ ജൂണ്‍ മുപ്പതിനായിരുന്നു സംഭവം. വീട്ടില്‍ നിന്ന് സാധനങ്ങള് വാങ്ങാനിറങ്ങിയ ആമോദിനെ നെടുപുഴ സിഐ ടി.ജി. ദിലീപ് പിടികൂടുകയായിരുന്നു. 

തൊട്ടടുത്ത മരക്കമ്പനിയിൽ നിന്ന് കണ്ടെത്തിയ പാതി ഒഴിഞ്ഞ മദ്യക്കുപ്പി ആമോദിന്‍റേതാണെന്നും വാദിച്ചു. പൊതു സ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്തു. പിന്നാലെ ആമോദിനെ സസ്പന്‍റ് ചെയ്തു. കേസ് കള്ളക്കേസെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിട്ടും സിഐയ്ക്കെതിരെ നടപടിയുണ്ടായില്ല.

സംഭവം വിവാദമായതിന് പിന്നാലെയാണ് കേസ് പിന്‍വലിച്ച് തടിയൂരാന്‍ സിറ്റി പൊലീസ് ശ്രമിക്കുന്നത്. എന്നാല്‍ ആമോദിനെ ഇതുവരെയും തിരിച്ചെടുത്തിട്ടില്ല. സിഐയ്ക്കെതിരെ നടപടിവേണമെന്ന ആമോദിന്‍റെ കുടുംബത്തിന്‍റെ പരാതിയും പരിഗണിച്ചിട്ടില്ല.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഇപി ജയരാജന്‍റെ ആത്മകഥാ വിവാദം: കരാര്‍ ഇല്ലെന്ന് മൊഴി; പോലീസ് രവി ഡിസിയുടെ മൊഴിയെടുത്തു

കൊച്ചി: ഇപി ജയരാജന്‍റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്. കോട്ടയം ഡിവൈഎസ്‍പി കെജി അനീഷ് ആണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. മുൻ നിശ്ചയിച്ച പ്രകാരം രവി...

ബലാത്സം​ഗ കേസ്: ബാബുരാജ് 10 ദിവസത്തിനുള്ളിൽ കീഴടങ്ങണം; ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ ബാബു രാജിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നടന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശം നൽകി. ജൂനിയർ ആർടിസ്റ്റാണ്...

മുഷ്താഖ് അലി: ത്രില്ലറില്‍ കേരളത്തെ കീഴടക്കി മഹാരാഷ്ട്ര! വിധി നിർണയിച്ച് അവസാനം ഓവർ

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ കേരളത്തിന് തോല്‍വി. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു കേരളത്തിന്റെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം...

ബൈപ്പാസിൽ ബൈക്കുമായി ആറുവയസുകാരൻ; ബന്ധുവിന്റെ ലൈസൻസും രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് ആർടിഒ

തിരുവനന്തപുരം: തിരക്കേറിയ റോഡിൽ ബൈക്കോടിച്ച് ആറുവയസുകാരൻ. കഴക്കൂട്ടം-കാരോട് ബൈപ്പാസിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസിൽ മുക്കോല റൂട്ടിൽ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നൽകി ബന്ധുവിന്റെ സാഹസം ആറുവയസുകാരനെ ബന്ധുവാണ് ബൈക്കോടിക്കാൻ...

ലക്ഷ്യം നിരീക്ഷണം ! പലയുവാക്കളും വിവാഹനിശ്ചയത്തിന് ഫോൺ സമ്മാനമായി കൊടുക്കുന്നത് ടാപ്പിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്താണത്രേ; ചർച്ചയായി കുറിപ്പ്

കൊച്ചി: കേരളത്തിൽ സമീപകാലത്തായി കണ്ടുവരുന്ന ട്രെൻഡാണ് വിവാഹനിശ്ചയ സമയത്ത് വധുവിന് കുട്ടനിറയെ ചോക്ലേറ്റുകളും ഡ്രൈഫ്രൂട്‌സുകളും നൽകുന്നതും വിലകൂടിയ മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നതും. സംസ്ഥാനത്തിന്റെ ഏതോ ഭാഗത്ത് ആരോ തുടങ്ങിവച്ച ഈ ട്രെൻഡ്...

Popular this week