24.5 C
Kottayam
Sunday, October 6, 2024

റോക്കട്രി മികച്ച സിനിമ; അല്ലു അര്‍ജുന്‍ മികച്ച നടന്‍; മികച്ച നടിമാരായി ആലിയ ഭട്ട്, കൃതി:ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Must read

ഡല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മുൻ ഐ.എസ്.ആര്‍. ഓ ശാസ്ത്രജ്ഞൻ നമ്ബി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ റോക്കറ്റ്ട്രി; ദ നമ്ബി എഫക്‌ട് ആണ് മികച്ച ഫീച്ചര്‍ സിനിമ.

നടൻ ആര്‍. മാധവൻ സംവിധാനം ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാനവേഷത്തിലെത്തിയത്. നിഖില്‍ മഹാജനാണ് മികച്ച സംവിധായകൻ. മറാത്തി ചിത്രം ഗോദാവരിയ്ക്കാണ് പുരസ്കാരം. മികച്ച നടിയ്ക്കുള്ള പുരസ്കാരം ആലിയ ഭട്ടും (ഗംഗുഭായ് കത്ത്യാവാടി), കൃതി സനോണ്‍ (മിമി) എന്നിവര്‍ പങ്കിട്ടു. പുഷ്പ ചിത്രത്തിലെ അഭിനയത്തിന് അല്ലു അര്‍ജുനാണ് മികച്ച നടൻ.

ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മാര്‍ട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് പുരസ്കാരം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ഹോം ആണ് മികച്ച മലയാള ചിത്രം. മേപ്പടിയാൻ എന്ന ചിത്രത്തിന് വിഷ്ണു മോഹനെ മികച്ച പുതുമുഖ സംവിധായകനായി തിരഞ്ഞെടുത്തു. ആവാസ വ്യൂഹമാണ് മികച്ച പരിസ്ഥിതി ചിത്രം.

നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ എക് താ ഗാവോൻ ആണ് മികച്ച സിനിമ. സ്മൈല്‍ പ്ലീസ് എന്ന ചിത്രത്തിന് ബക്വല്‍ മതിയാനിയെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ഇതേ വിഭാഗത്തിലുള്ള മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം മലയാളിയായ അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കി.

2021ല്‍ സെൻസര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനു പരിഗണിച്ചത്. 31 വിഭാഗങ്ങളിലാണ് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ പുരസ്കാരം നല്‍കിയത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലും. 24 ഭാഷകളില്‍ നിന്നാണ് 280 സിനിമകളാണ് പരിഗണിച്ചത്.

നോണ്‍ ഫീച്ചര്‍ വിഭാഗം

നോണ്‍ ഫീച്ചര്‍ ഫിലിം

പ്രത്യേക പരാമര്‍ശം- ബാലേ ബംഗാര

സംഗീതം – സക്കലന്റ്- ഇഷാൻ ദേവച്ഛ
ഉണ്ണിക്കൃഷ്ണൻ- റീ റെക്കോര്‍ഡ്ങ്
സംവിധാനം- ബാകുല്‍ മാത്യാനി- സ്മൈല്‍ പ്ലീസ്
സിനിമ – ചാന്ദ് സാൻസേ- പ്രതിമാ ജോഷി
ഷോര്‍ട്ട് ഫിലിം ഫിക്ഷൻ- ദാല്‍ഭാട്

മികച്ച ആനിമേഷൻ ചിത്രം- കണ്ടിട്ടുണ്ട്- അദിതി കൃഷ്ണദാസ

പരിസ്ഥിതി ചിത്രം – മൂന്നാം വളവ്- ഗോകുലം മൂവീസ്- ആര്‍.എസ്. പ്രദീപ്

ഫീച്ചര്‍ വിഭാഗം

മറാഠി ചിത്രം- ഏക്ദാ കായ് സാലാ
മലയാളം സിനിമ- ഹോം
തമിഴ്ചിത്രം- കടൈസി വിവസായി
തെലുങ്ക് ചിത്രം- ഉപ്പേന
കോസ്റ്റിയൂം ഡിസൈനര്‍- സര്‍ദാര്‍ ഉദ്ദം – വീര കപൂര്‍
പ്രൊഡക്ഷൻ ഡിസൈൻ- ദിമിത്രി മലിച്ച്‌
എഡിറ്റിങ്- സഞ്ജയ് ലീലാ ഭൻസാലി- ഗംഗുഭായി
ഓഡിയോഗ്രഫി- ചവിട്ട്- അരുണ്‍ അശോക്, സോനു കെ.പി, ഝില്ലി- അനീഷ്, സര്‍ദാര്‍ ഉദ്ദം – സിനോയ് ജോസഫ്

തിരക്കഥ- ഒറിജിനല്‍ – നായാട്ട് – ഷാഹി കബീര്‍
അഡാപ്റ്റഡ് തിരക്കഥ- ഗംഗുഭായി- സഞ്ജയ് ലീലാ ഭൻസാലി- ഉത്കര്‍ഷിണി വസിഷ്ട്
ഡയലോഗ്-ഉത്കര്‍ഷിണി വസിഷ്ട്, പ്രകാശ് കപാഡിയ
ഛായാഗ്രഹണം- സര്‍ദാര്‍ ഉദം- അവിക് മുമുഖോപാധ്യായ
ഗായിക- ഇരവിൻ നിഴല്‍ ശ്രേയാ ഘോഷാല്‍- മായാവാ ഛായാവാ
ഗായകൻ- കാലാഭൈരവ- ആര്‍ആര്‍ആര്‍ -കൊമരം ഭീമുഡോ

ബാലതാരം- ഭവിൻ റബാരി- ഛെല്ലോ ഷോ

സഹ നടി- പല്ലവി ജോഷി- കശ്മീര്‍ ഫയല്‍സ്
സഹനടൻ- പങ്കജ് ത്രിപാഠി- മിമി

നടി- ആലിയാ ഭട്ട്, കൃതി സനോണ്‍
നടൻ- അല്ലു അര്‍ജുൻ- പുഷ്പ
പരിസ്ഥിതി ചിത്രം- ആവാസവ്യൂഹം
ജനപ്രിയചിത്രം- ആര്‍.ആര്‍.ആര്‍
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം- വിഷ്ണു മോഹൻ – മേപ്പടിയാൻ
ഫീച്ചര്‍ ഫിലിം- റോക്കട്രി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week