24.3 C
Kottayam
Monday, November 25, 2024

‘ഒരു എംഎല്‍എ ആള്‍ക്കൂട്ടത്തിനിടയില്‍ കൈവീശി കാണിച്ചത് ആദ്യമായി കാണുകയാ..’ റിമിയുടെ വാക്കുകള്‍ വൈറല്‍

Must read

പത്തനംതിട്ട:മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. മെലഡിയും അടിപൊളി പാട്ടും ഒരുപോലെ വഴങ്ങുന്ന റിമി ടോമിയോളം സ്‌റ്റേജ് പ്രോഗ്രാമുകളെ ഇളക്കി മറിക്കാന്‍ പോന്ന ഗായികമാര്‍ കുറവാണ്. മീശമാധവനിലെ ചിങ്ങമാസം വന്ന് ചേര്‍ന്നാല്‍ ആണ് സിനിമയിലെ ആദ്യഗാനം. അതിന് ശേഷം നിരവധി സിനിമകളില്‍ റിമി ടോമി പാടി. ഇതോടൊപ്പം ചാനല്‍ പരിപാടികളിലും റിമി ടോമി സജീവമാണ്.

കഴിഞ്ഞ ദിവസം കോന്നിയില്‍ സംഘടിപ്പിച്ച കോന്നി കരിയാട്ടത്തില്‍ റിമി ടോമിയും സംഘവും അവതരിപ്പിച്ച ഗാനമേളമയുണ്ടായിരുന്നു. ടൂറിസം എക്‌സ്‌പോയുടെ ഭാഗമായിട്ടായിരുന്നു പരിപാടി. തൊഴില്‍-കാര്‍ഷിക-പ്രവാസി വിപണന മേളകളും പരിപാടിയുടെ ഭാഗമായിരുന്നു. മന്ത്രിമാരായ എംബി രാജേഷ്, വീണ ജോര്‍ജ്, ആര്‍ ബിന്ദു എന്നിവര്‍ കോന്നി കരിയാട്ടത്തോട് അനുബന്ധിച്ചുള്ള നിരവധി പരിപാടികള്‍ ഉദ്ഘാടനം ചെയ്തിരുന്നു.

Rimi Tomy

സിനിമാ താരങ്ങളായ സരയൂ മോഹന്‍, അനു സിതാര എന്നിവരും വിവിധ പരിപാടികളില്‍ ഭാഗമായി. ഇതിന് പിന്നാലെയാണ് റിമി ടോമിയുടെ ഗാനമേളയും സംഘടിപ്പിച്ചത്. ആഗസ്റ്റ് 20 ന് കോന്നി കെ എസ് ആര്‍ ടി സി മൈതാനിയില്‍ ആയിരുന്നു റിമി ടോമിയുടെ സംഗീത സന്ധ്യ അരങ്ങേറിയത്. ഇതില്‍ പങ്കെടുത്ത് കൊണ്ട് കോന്നി എം എല്‍ എ കെ യു ജനീഷ് കുമാറിനെ കുറിച്ച് റിമി ടോമി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കൈവീശി കാണിക്കുന്ന എം എല്‍ എയെ ആദ്യമായാണ് കാണുന്നത് എന്നായിരുന്നു ജനീഷ് കുമാറിനെ കുറിച്ച് റിമി പറഞ്ഞത്. റിമി ടോമിയുടെ വാക്കുകള്‍ ഇങ്ങനെയാണ്… ‘ എല്ലാവര്‍ക്കും സുഖമാണോ. ഓണമൊക്കെ ഇങ്ങടുത്തു. അടിച്ചുപൊളിക്കുന്നതിന്റെ ഭാഗമായിട്ട് വലിയൊരു ആഘോഷം തന്നെ നിങ്ങളുടെ എം എല്‍ എ, അദ്ദേഹം ഇവിടെയുണ്ടോ..? കെയു ജനീഷ് കുമാര്‍.

ഇല്ല അല്ലേ… ഓ ഇവിടെയുണ്ടോ.. ഇത് ഞാന്‍ പ്രതീക്ഷിച്ചില്ല കേട്ടോ. സാധാരണ എം എല്‍ എ എന്ന് പറയുമ്പോള്‍ ഫ്രണ്ടില്‍, ഏറ്റവും ഫ്രണ്ടിലൊരു കസേരയിട്ടിട്ട് ഇരിക്കാറെ പതിവുള്ളൂ. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു എം എല്‍ എ കൈവീശി കാണിക്കുന്നത് എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായാണ് കാണുന്നത് കേട്ടോ. ഇനി ഇത് കേട്ട് മുകേഷേട്ടന്‍ എന്നെ തിരിച്ച് കിടിലത്തില്‍ കയറ്റുമോ എന്ന് അറിയത്തില്ല,’ എന്നായിരുന്നു റിമി ടോമി പറഞ്ഞത്.

ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇടത് പ്രൊഫൈലുകള്‍ റിമി ടോമിയുടെ പരാമര്‍ശം ഏറ്റെടുത്തിട്ടുണ്ട്. ‘ പ്രിയപ്പെട്ട റിമി ടോമി, ശരിയാണ് പരിപാടി നടത്തുന്നത് എം എല്‍ എ തന്നെയാണ്. വെള്ളയും വെള്ളയും ഇട്ട് വേദിയുടെ മുന്നില്‍, വിഐപി സീറ്റില്‍ ഇരിക്കാന്‍ അദ്ദേഹം കോണ്‍ഗ്രസ് എം എല്‍ എ അല്ല. സിപിഎം എംഎല്‍എ ആണ്. ജനങ്ങള്‍ക്കിടയിലെ കാണൂ.

കാരണം, അദ്ദേഹം കമ്യുണിസ്റ്റ് ആണ്. സഖാവ് കെയു ജനീഷ് കുമാര്‍.. കമ്യുണിസ്റ്റ് മാര്‍ക്കിസ്റ്റ് മാതൃക’ എന്നാണ് ഒരാള്‍ ഇതിന് താഴെ പറഞ്ഞത്. സിപിഎം എംഎല്‍എമാരെ നിങ്ങള്‍ അധികം കണ്ടിട്ടില്ല റിമി ടോമി അതാണ്, എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. കോന്നിയിലെ നിയമസഭാ അംഗമായിരുന്ന അടൂര്‍ പ്രകാശ് 2019 ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്നതോടെ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് ജനീഷ് കുമാര്‍ കോന്നിയില്‍ എംഎല്‍എയായത്.

അതുവരെ 23 വര്‍ഷക്കാലം കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു കോന്നി. മണ്ഡലം പുനര്‍നിര്‍ണയത്തിന് മുമ്പും പിമ്പും കോന്നി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ശക്തമായിരുന്നു. ഇവിടെയാണ് 54,099 വോട്ട് നേടി ജനീഷ് കുമാര്‍ ജയിച്ചു കയറിയത്. പിന്നീട് 2021 ല്‍ നടന്ന തിരഞ്ഞെടുപ്പിലും ജനീഷ് കുമാര്‍ തന്നെയായിരുന്നു ഇവിടെ എല്‍ ഡി എഫിനായി മത്സരിച്ചതും ജയിച്ചതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week