കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാംദിനവും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് സ്വര്‍ണം വില്‍ക്കുന്നത്. 44000ത്തിന് താഴേക്ക് വില എത്തിയത് ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാകും. വരും ദിവസങ്ങൡ വില വീണ്ടും കുറയുമെന്ന് പറയാനാകില്ല. ചാഞ്ചാട്ടത്തിനാണ് സാധ്യത എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില 44320 രൂപയാണ്. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 43960 രൂപയും. ആഗസ്റ്റ് മൂന്ന്, നാല് തിയ്യതികളിലാണ് ഈ കുറഞ്ഞ വില രേഖപ്പെടുത്തിയിരുന്നത്. ശേഷം വില വര്‍ധിക്കുകയും ചാഞ്ചാട്ടമുണ്ടാകുകയും ചെയ്തു. എന്നാല്‍ ഇന്ന് വീണ്ടും ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.
ഇന്ന് കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടത് 43960 രൂപയാണ്. ഒരു ഗ്രാമിന് 5495 രൂപ നല്‍കണം. 44000ത്തിന് താഴേക്ക് സ്വര്‍ണവില എത്തിയത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്കുന്നു. വരും ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കാം. ഡോളറും രൂപയും മൂല്യത്തില്‍ നേരിയ ഇടിവ് നേരിട്ടിട്ടുണ്ട്. എണ്ണവില കഴിഞ്ഞ ദിവസത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ചുവന്ന മാര്‍ക്കിലാണ്.
ഡോളര്‍ ഇന്‍ഡക്സ് 102.45ലാണ്. 0.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇത് ഏത് സമയവും തിരിച്ചുകയറിയേക്കാം. ഡോളര്‍ ഇന്‍ഡക്സില്‍ ഉയര്‍ച്ച വന്നാല്‍ സ്വര്‍ണവില ഇനിയും കുറയും. രൂപയുടെ മൂല്യം ഡോളറിനെതിരെ 82.81 എന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസം 82.85 എന്ന നിരക്ക് വരെ താഴ്ന്നിരുന്നു. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 85.98 ഡോളര്‍ എന്ന നിരക്കിലെത്തി.
ഒരു പവന് ആഭരണം വാങ്ങുന്നവര്‍ക്ക് 47500 രൂപ വരെ നല്‍കേണ്ടി വരും. ഒരു പവന് സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമാണ് ഉപഭോക്താവ് നല്‍കേണ്ടി വരിക. സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ത്ത സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി. പണിക്കൂലി മൂന്ന് ശതമാനം മുതല്‍ ചില ജ്വല്ലറികള്‍ ഓഫര്‍ ചെയ്യുന്നുണ്ട്.
ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടുക സ്വാഭാവികമാണ്. എന്നാല്‍ മൂന്ന് ശതമാനം പണിക്കൂലി പറയുന്നത് ഡിസൈന്‍ വളരെ കുറവുള്ള ആഭരണങ്ങള്‍ക്കാണ്. വില കുറയുന്ന വേളയില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. ആറ് മാസം വരെ അഡ്വാന്‍സ് ബുക്കിങിനുള്ള സമയപരിധി മിക്ക ജ്വല്ലറികളും നല്‍കുന്നുണ്ട്.
ഓഗസ്റ്റിലെ സ്വർണവില
ഓഗസ്റ്റ് 1- ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു വിപണി വില 44,320 രൂപ
ഓഗസ്റ്റ് 2- ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു വിപണി വില 44,080 രൂപ
ഓഗസ്റ്റ് 3- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 43,960 രൂപ
ഓഗസ്റ്റ് 4- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 5- ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു വിപണി വില 44,120 രൂപ
ഓഗസ്റ്റ് 6- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 7- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 8- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 44,040 രൂപ