24.2 C
Kottayam
Saturday, November 16, 2024
test1
test1

‘മഞ്ജു ഒത്തുപോകാൻ തയ്യാറായിരുന്നു, അമ്മയേയും പെങ്ങളേയും നോക്കുന്നത് കണ്ടാൽ കൊതി തോന്നും’; ശാന്തിവിള ദിനേശ്

Must read

കൊച്ചി:മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള ദാമ്പത്യ ജീവിതം തകർന്നതിൽ ഏറെ വിഷമിക്കുന്നവരാണ് മലയാളികൾ. മാതൃക ദമ്പതികളെപോലെയാണ് ഇവരുടെ ദാമ്പത്യത്തെ ആരാധകർ കണ്ടത്. അതുകൊണ്ട് തന്നെ ഇരുവരും വേർപിരിയുന്നുവെന്ന വാർത്ത ആരാധകരെ സംബന്ധിച്ച് വളരെ സങ്കടം നൽകിയ ഒന്നായിരുന്നു.

എന്നെങ്കിലും മനസ് മാറി ഇരുവരും വീണ്ടും ഒന്നിക്കണമെ എന്ന് പോലും മലയാളികൾ പ്രാർത്ഥിച്ചിട്ടുണ്ട്. പക്ഷെ കാവ്യ മാധവനെ വിവാഹം ചെയ്തതോടെയും കേസും വിവാദങ്ങളും വന്നതോടെയും ഒരു വിഭാ​ഗം ആരാധകർ ദിലീപിന് എതിരായി.

മഞ്ജുവിന്റെ ഭാ​ഗത്ത് ന്യായമുണ്ടെന്നാണ് മറ്റൊരു വിഭാ​ഗം വാദിക്കുന്നത്. കാവ്യ മാധവനെ വിവാഹം ചെയ്യാൻ വേണ്ടി ദിലീപ് മഞ്ജുവിനെ മനപൂർവം ഒഴിവാക്കി എന്ന് കുറ്റപ്പെടുത്തുന്നവരും നിരവധിയാണ്. എന്നാൽ അന്നും ഇന്നും ദിലീപിന് വേണ്ടി സംസാരിക്കുകയും അദ്ദേഹത്തോടുള്ള സ്നേഹം പരസ്യമായി പറയുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

കുറച്ച് നാളുകൾക്ക് മുമ്പ് ദിലീപ്-മഞ്ജു വാര്യർ ബന്ധത്തിൽ എന്താണ് സംഭവിച്ചതെന്നതുമായി ബന്ധപ്പെട്ട് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. താൻ ഒരു കാലത്തും ദിലീപിനെ അവിശ്വസിക്കില്ലെന്നും ശാന്തിവിള ദിനേശ് വീഡിയോയിൽ പറയുന്നുണ്ട്. ‘രണ്ട് പെൺകുട്ടികളുടെ അച്ഛനാണ് ദിലീപ്.’

‘അദ്ദേഹം തെറ്റ് ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പൊന്നുപോലെയാണ് അദ്ദേഹത്തിന്റെ അമ്മയെയും സഹോദരിയേയുമൊക്കെ ദിലീപ് നോക്കുന്നത്. കണ്ടുനിൽക്കുന്നവർക്ക് പോലും കൊതി തോന്നും. കാവ്യയുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദ്ദേഹത്തണിന്റെ ആദ്യ ബന്ധം നഷ്ടമായതെന്നാണ് എല്ലാവരും കരുതുന്നത്.’

‘എന്നാൽ ആദ്യമെ അക്കാര്യത്തിൽ തീരുമാനം എടുക്കുന്നത് ദിലീപാണ്. തെറ്റുകൾ മനസിലായപ്പോൾ ഒത്തുപോകാൻ മഞ്ജു തയ്യാറായിരുന്നു. എന്നാൽ അത് വേണ്ട എന്ന നിലപാടായിരുന്നു ദിലീപിന്. എനിക്ക് എന്നും ദിലീപിനോട് ബഹുമാനം മാത്രമാണ്.’

‘കാരണം തന്റെ പേരിൽ പഴി കേട്ടതിന്റെ പേരിലാണ് കാവ്യയെ ദിലീപ് ജീവിതത്തിലേക്ക് കൂട്ടുന്നത്. അത് വളരെ വലിയ കാര്യമെന്നാണെന്നും’, ശാന്തിവിള ദിനേശ് പറയുന്നു. 2016ലായിരുന്നു ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. ഏറ്റവും കൂടുതൽ സിനിമകൾ ജോഡികളായി ചെയ്തിട്ടുള്ളവരാണ് ഇരുവരും.

dileep, manju warrier

ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യ ആദ്യമായി ദിലീപിന്റെ നായികയായത്. ശേഷം മീശമാധവൻ, കൊച്ചി രാജാവ് തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത സിനിമകളിൽ ഇരുവരും ജോഡികളായി. ദിലീപ്-കാവ്യ കെമിസ്ട്രി മറ്റൊരു നായികയ്ക്കൊപ്പം ദിലീപ് അഭിനയിച്ചാലും കാണാൻ സാധിക്കില്ലെന്നും ആരാധകർ പറയാറുണ്ട്.

വിവാഹശേഷം അഭിനയം ഉപേക്ഷിച്ച കാവ്യ ഇപ്പോൾ കുടുംബജീവിതം ആസ്വദിക്കുകയാണ്. ഇരുവർക്കും മഹാലക്ഷ്മി എന്നൊരു മകൾ കൂടിയുണ്ട്. ചെന്നൈയിലാണ് കുടുംബസമേതം ഇപ്പോൾ ദിലീപിന്റെ താമസം. ഷൂട്ടിങ് ആവശ്യങ്ങൾക്ക് മാത്രമാണ് കേരളത്തിലേക്ക വരുന്നത്. ചിത്രം ചെന്നൈയിലും വമ്പൻ ഹിറ്റായിരുന്നുവെന്നും അടുത്തിടെ ദിലീപ് പറഞ്ഞിരുന്നു.

മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷി മെഡിസിൻ പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുകയാണ്. അതേസമയം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ ഒരു സിനിമ തിയേറ്ററിലെത്തി വൻ വിജയം നേടിയ സന്തോഷത്തിലാണ് ദിലീപ്.

വോയ്സ് ഓഫ് സത്യനാഥനാണ് നടന്റെ ഏറ്റവും പുതിയ റിലീസ്. വീണ നന്ദകുമാർ, ജോജു ജോർജ് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളായ സിനിമ ഇതിനോടകം കോടികൾ സമ്പാദിച്ച് കഴിഞ്ഞു. വോയ്സ് ഓഫ് സത്യനാഥന്റെ പ്രമോഷനായി കഴിഞ്ഞ കുറച്ച് നാളുകളായി ദിലീപ് കേരളത്തിലുണ്ട്. മക്കളും കാവ്യയും സിനിമ കണ്ട് നല്ല അഭിപ്രായമാണ് പറ‍ഞ്ഞതെന്നും ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.