26.2 C
Kottayam
Tuesday, November 19, 2024
test1
test1

കനയ്യകുമാറിൻ്റെ പുതിയ പരീക്ഷണം,കഴിവ് തെളിയിക്കാത്ത ഭാരവാഹികള്‍ക്ക് കെഎസ്‍‍യുവില്‍ സ്ഥാനം നഷ്ടമാകും, മികവ് തെളിയിച്ചാൽ സ്ഥാനക്കയറ്റം

Must read

തിരുവനന്തപുരം: കഴിവ് തെളിയിക്കാത്ത ഭാരവാഹികള്‍ക്ക് കെഎസ്‍‍യുവില്‍ സ്ഥാനം നഷ്ടമാകും. മികവ് തെളിയിച്ചാൽ സ്ഥാനക്കയറ്റവും ലഭിക്കും. 45 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാവും തീരുമാനമെടുക്കുക.

എൻഎസ്‌യുഐ നേതൃത്വമാണ് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. എന്നാൽ കേരളം ഈ മാനദണ്ഡം നടപ്പാക്കാൻ പറ്റിയ വിളനിലമല്ലെന്ന് വാദിച്ച സംസ്ഥാനത്തെ കെഎസ്‍യു നേതാക്കളും കോണ്‍ഗ്രസ് നേതൃത്വവും കടുത്ത അതൃപ്തിയിലാണ്.

എല്ലാ സംസ്ഥാനങ്ങളിലും തുടങ്ങാനിരിക്കുന്ന പുതിയ രീതിക്ക് കേരളത്തിൽ നിന്നാണ് തുടക്കം. എൻഎസ്‍യുഐയുടെ ചുമതലയുള്ള എഐസിസി ഭാരവാഹിയായി കനയ്യ കുമാർ വന്നതിനു ശേഷമാണ് പുതിയ പരിഷ്കാരം. കേരളം ഇതിനുപറ്റിയ പരീക്ഷണശാലയല്ലെന്ന മറുപടിയാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്‍യു നേതൃത്വത്തെ അറിയിച്ചത്. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയിലും പരിഷ്കാര നടപടിയോട് കടുത്ത ഭിന്നതയാണ്.

വിവാഹം കഴിഞ്ഞവരും പ്രായപരിധി പിന്നിട്ടവരും സംസ്ഥാന ഭാരവാഹികളായതിന്‍റെ ക്ഷീണം മാറും മുൻപാണ് സംഘടനയ്ക്ക് പുതിയ തലവേദന. രണ്ടാംഘട്ട പുനസംഘടനയുടെ ഭാഗമായാണ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍, കണ്‍വീനര്‍മാര്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തുന്നത്.

മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റവും നല്‍കും. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംസ്ഥാന ഭാരവാഹികളെ കെഎസ്‌യുവിൽ നിന്ന് ഒഴിവാക്കാനും നിര്‍ദേശമുണ്ട്. 

ജില്ലാ, ബ്ലോക്ക് തല പുനസംഘടനയിലും എന്‍എസ്‍യു നേതൃത്വം പിടിമുറുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഗ്രൂപ്പ് വീതം വയ്പിന് പകരം കൃത്യമായ മാനദണ്ഡം ഇറക്കിയാണ് പരിഗണന. എല്ലാ ജില്ലകളിലും ജില്ലാ പ്രസിഡന്‍റുമാര്‍ അധ്യക്ഷനായും സംസ്ഥാന ഭാരവാഹികൾ അംഗങ്ങളായുമുള്ള കോർഡിനേഷൻ കമ്മിറ്റിയാണ് പുതിയ ഭാരവാഹികളുടെ പട്ടിക ദേശീയ കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ഭാരവാഹികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നുമുതല്‍ അപേക്ഷ നല്‍കാം. ഓഗസ്റ്റ് പത്താം തീയതി വരെയാണ് സമയം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഷാപ്പിൽ മദ്യപിക്കാനെത്തിയ സംഘത്തിലെ യുവാവ് പുഴയിൽ ഇറങ്ങി നീന്തി, മുങ്ങിപ്പോയി, തിരച്ചിൽ

തൃശ്ശൂർ : ഷാപ്പിൽ മദ്യപിക്കാനെത്തിയ യുവാവിനെ പുഴയിൽ കാണാതായി. പുഴയിലേക്ക് ഇറങ്ങി നീന്തിയ യുവാവ് താഴ്ന്നു പോകുകയായിരുന്നു. വടൂക്കര സ്വദേശി ജെറിൻ (26) നെ ആണ് കാണാതായത്. മണലൂർ ഏനാമാവ് സ്റ്റീൽ പാലത്തിലാണ്...

ചികിത്സയിലായിരിക്കെ ആശുപത്രിയിൽ നിന്നും യുവാവിനെ കാണാതായി; രണ്ട് ദിവസങ്ങൾക്ക് ശേഷം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ആശുപത്രിയിൽ നിന്നും കാണാതായ യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എളങ്കൂർ സ്വദേശി പ്രദീപാണ് മരിച്ചത്.രണ്ട് ദിവസം മുൻപ്...

തെങ്ങിൽ നിന്നും കടന്നൽ കൂട്ടം ഇരച്ചെത്തി ആക്രമിച്ചു; അഞ്ചുപേർക്ക് പരിക്ക്,ഒരാളുടെ നില അതീവ ഗുരുതരം

കുന്നംകുളം: കടന്നൽ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായി വിവരങ്ങൾ. കുന്നംകുളത്താണ് സംഭവം നടന്നത്. ആക്രമണത്തിൽ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. നഗരസഭയിലെ പത്താം വാർഡിൽ ഫീൽഡ് നഗറിലാണ് സംഭവം നടന്നത്. ഫീൽഡ് നഗർ...

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി; യുവാവിന് പരിക്ക്; അപകടം ഹോട്ടൽ ജോലി കഴിഞ്ഞ് മടങ്ങവേ

പാലക്കാട്: കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. കരിമ്പ കാഞ്ഞിരംപാറ സ്വദേശി ബവിൻ കെ.ആർ (36) ആണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച്ച രാത്രിയിൽ വാക്കോട് ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. കല്ലടിക്കോട് ഹോട്ടൽ...

നിയന്ത്രണം തെറ്റിയെത്തിയ ഓട്ടോ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; അപകടം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ

തൃശ്ശൂര്‍: ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തൃശൂർ തിരുവില്ലാമലയിലാണ് അപകടം നടന്നത്. തിരുവില്ലാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ സ്നേഹ നന്ദനാണ് അപകടത്തിൽ മരിച്ചത്. വൈകിട്ട് സ്കൂൾ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.